Monday, December 22, 2008
രണ്ടുകാലുള്ള കുതിരകള്‍
രണ്ടുകാലുള്ള കുതിരകള്‍
ചില്ലുമേടയില്‍ അക്കാദമികള്‍
ആര്‍ത്തുചിരിച്ചു
പൊരിവെയില്‍
ഇരുകാലികളുടെ നീണ്ട നിര
സാഡിസം ........!
കടന്നുപോയ ബസ്സിലെ 'ഫാര്യ '
ചെവിയില്‍ മന്ത്രിച്ചു
'സെന്സറില്ല അണ്ണാ !'
നെറ്റി ചുളിച്ച വൃദ്ധന്‍ കേട്ടു
വിലങ്ങിട്ട ചെഞ്ചുണ്ടുകളുടെ മന്ത്രണം
'ഉന്മത്ത സ്വാതന്ത്രിയത്തിന്റെ അഹങ്ഗാരം'
നടു റോഡില്‍ നിസ്സഹായത
നിയമ പാലകന്റെ ആത്മഗതം
' മറ്റേ മോന്മാര്‍ !'
നേര്‍ക്കാഴ്ചകള്‍ .........!
നിശബ്ദ ജീവികള്‍
മുക്കാലിയില്‍ ഒപ്പിയെടുത്തു
പതിനാലിന്റെ പരസ്യം .......!
കുതിരച്ചങ്ങല നിങ്ങളിലിട്ടവര്‍
അട്ടഹസിച്ചു ,
നിയമം ........!
ആര്‍ക്കാണ് ധൈര്യം
നിരയെ ഭേദിക്കാന്‍ , നിങ്ങളെ അറിയാന്‍ ,
മനുഷ്യനാകാന്‍ ,
ആഹ്വാനം .........!
Saturday, November 29, 2008
അമ്മയ്ക്കുവേണ്ടി ...
അമ്മ വീണ്ടും കരയുന്നു ...
തികച്ചും തെറ്റ് , അമ്മ കരയുന്നില്ല ...
അല്ലെങ്കില്‍ തന്നെ ഏതമ്മക്ക്സാധിക്കും എപ്പോഴും കരഞ്ഞുകൊണ്ടിരിക്കാന്‍ ...
ദ്രവീകരിക്കാത്ത ദുഃഖം വെള്ളപ്പൊക്കം ഉണ്ടാക്കില്ല ...
ശരിയാണ് , ആ മുഖത്ത് മരവിപ്പ് കാണാം ...
തെറ്റ് , മരവിപ്പ് ധീരയായ അമ്മക്ക് ചേര്‍ന്നതല്ല ...
എന്നാല്‍ ഉറങ്ങിക്കിടക്കുന്ന മക്കള്‍ക്ക് മുന്നില്‍ ലെജ്ജിക്കുകയാവാം ...
ലെജ്ജ , സംഹാരത്തിന്റെ മൂര്തിമത്ഭാവത്തിന് ചേരില്ല ...
സഹനത്തിന് സംഹാരം സാധ്യമോ ? അല്ലേ അല്ല ...
സഹനത്തിന്റെ ആകെത്തുക സംഹാരമാല്ലാതെ മറ്റെന്താണ് ?
ശരിയാണ് , വീശിയടിക്കുന്ന കൊടും കാറ്റും അലറിയടിക്കുന്ന സുനാമിത്തിരകളും ...
ഒരുപക്ഷെ അമ്മയുടെ മനസ്സില്‍ ഒന്നാം സ്വതന്ത്രിയസമരമായിരിക്കും ...
ശരിയാണ് , സമാനമായ അന്തരീക്ഷത്തില്‍ സമാനമായ ചരിത്രം ഓര്‍മ്മിക്കാം ...
വന്ദേമാതര ഗാനം കേള്‍ക്കാന്‍ കാതോര്‍ക്കുന്നുണ്ടാവാം ...
ഒരു പക്ഷെ നാല്പത്തിഏഴിന്റെ മുറിവുകള്‍ വേദനിപ്പിക്കുന്നുണ്ടാവും ...
ശരിയാണ് , ഊറ്റം കൊള്ളുന്ന മക്കള്‍ക്കുമുന്നില്‍ വേദനകള്‍ മറച്ചുപിടിക്കുകയാവാം ...
സൈനിക വീരന്മാരെ പണയം വെച്ച് ആലസ്യത്താല്‍ ഉറങ്ങുകയാണ് നാം ...
അല്ല , ഉറക്കം നടിക്കുകയാണ് ...
ഇനിയും അമ്മയെ മുറിപ്പെടുത്താന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കും ...
എനിക്കുറപ്പുണ്ട് ഞാന്‍ അമ്മക്ക് വേണ്ടി ഉണര്‍ന്നിരിക്കും യുദ്ധം ചെയ്യും വിജയിക്കും .
Monday, August 25, 2008
ഇഷ്ടമാണ് പൊന്നെ ..... വീഡിയോ ആല്‍ബം
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല (ഒന്നു കണ്ടു .....)
നിന്റെ ഖല്ബിനുള്ളില്‍ എന്റെ രൂപമുണ്ടോ
നിന്റെ കനവിനുള്ളില്‍ ഞാനുണ്ടോ സഖീ (2)
ആദ്യമായ് കണ്ടനാള്‍ ഇന്നു ഞാന്‍ ഓര്‍ത്തുപോയ്
ആര്‍ദ്രമാം എന്‍ സ്നേഹം നീ കണ്ടീലയോ (ഒന്നു കണ്ടു ...)
മിന്നും തട്ടമിട്ടു പൊന്നിന്‍ കൊലുസണിഞ്ഞു
എന്റെ മണവാട്ടിയായ് നീ പോരുകില്ലേ (൨)
മാനസം പൂക്കുമോ നമ്മലൊന്നാകുമൊ
എന്നുമെന്‍ ഖല്ബിലു നിന്റെ നിഴല്‍ കാണുമോ
ഒന്നു കണ്ടു ഇഷ്ടമായി പെണ്ണെ
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല
(ഒന്നു കണ്ടു ഇഷ്ടമായി ......) this song is composed by my friend and directed by me see the video
Thursday, August 14, 2008
സ്വാതന്ത്ര്യം ... ഒരോര്‍മകുറിപ്പ് ...!
വയസ്സ് അറുപത്തൊന്നു !
സന്തോഷം വേദന എല്ലാം
ഒരുമിച്ചു പങ്കിടുന്നു ,
ഇതു എന്റെ വിധി
സ്വാതന്ത്ര്യം ! പലപ്പോഴും ചിരി തോന്നും
അറുപത്തൊന്നു വര്‍ഷത്തിനു മുന്‍പ്
എന്റെ മക്കള്‍ ഒരുപാടു വേദനിച്ചു
അവരുടെ സമരത്തിനും
ആത്മത്യാഗങ്ങള്‍ക്കും
വിലയിടാന്‍ ആര്‍ക്കു സാധിക്കും !
ശതാബ്ദങ്ങള്‍ ചങ്ങല പേറി
ഇടിയും വെടിയും , ഹൊ !
ഓര്‍ക്കാന്‍ വയ്യ ,നെഞ്ച് പൊട്ടും !
എന്റെ മക്കളെ തമ്മിലടിപ്പിച്ചു
എന്നെ വെട്ടിമുറിച്ചു
അവര്‍ ചുടുചോരയില്‍ കുളിച്ചു !
ഇപ്പൊ ഇതു ഞാന്‍ പറയുന്നതു
നിങ്ങള്‍ ഒന്നോര്‍ക്കാന്‍ വേണ്ടി മാത്രം !
എന്റെ ചോരക്കു വിലപറയുന്നു
എന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നു
എന്റെ ഒക്കത്തിരുന്നു ഞാനില്ലന്നു പറയുന്നു
എന്റെ മക്കള്‍ ഇന്നും തമ്മിലടിക്കുന്നു
എന്നെ പഴയ പ്രഭുവിന്റെ ദാസ്സിയാക്കാന്‍ കച്ചകെട്ടുന്നു
മക്കളെ മതി , ഇനിയും അനുഭവിക്കാന്‍ വയ്യ !
ഞാന്‍ നിങ്ങടെ മാതാവാണ്
മാതൃ ഹത്യ പാപമാണ് !
Saturday, July 12, 2008
മരുപ്പച്ചകള്‍
നിലക്കാത്ത മഴയാണ് പ്രതീക്ഷിച്ചത്
കൊടും വേനലിന്റെ ചൂടില്‍ ഉരുകുന്നു
എന്റെ മനസ്സും ഈ ഭൂമിയും
പെയ്തൊഴിയാത്ത മേഘങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്
പ്രതീക്ഷകള്‍ മാത്രമാണ് ബാക്കി
നിലക്കാത്ത രോദനങ്ങള്‍ക്ക് നടുവില്‍
എന്റെ കണ്ണീരിനു എന്ത് സ്ഥാനം
അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു
പുഴ തീര്‍ക്കാം എന്നല്ലാതെ
അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ
വീണ്ടു വിചാരത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോഴും
എന്റെ ദുരഭിമാനം വേട്ടയാടുന്നുണ്ടായിരുന്നു
പിന്നീട് ഞാന്‍ എന്നോടുതന്നെ പറഞ്ഞു
മരുപ്പച്ചകള്‍ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന്
ഇപ്പോള്‍ നിങ്ങളോടും
കാലചക്രം തിരിയുന്നു
പ്രതീക്ഷകള്‍ക്ക് ചിറകു മുളക്കുന്നു
വീണ്ടും ഞാനും നമ്മളും .......
Wednesday, May 28, 2008
ജീവിതം ഒരു പ്രഹേളികയെന്നു
ആരോ പറയുന്നു ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് നടുവില്‍
കൂട്ടലും കിഴിക്കലുമായി നെടുവീര്‍പ്പിടുന്നവര്‍
ഭോഗവിലാസങ്ങള്‍ക്ക് പണം കായ്ക്കുന്ന
മരം നട്ടുവളര്‍ത്തുന്നവര്‍
വിയര്‍പ്പോഴുക്കുന്നവരുടെ
വിശപ്പിനെ കടമെടുക്കുന്നവര്‍
പാരമ്പര്യത്തിന്റെ വേര് അറുക്കാന്‍
കാവിയില്‍ പൊതിഞ്ഞ പോയ്മുഖമിട്ടവര്‍
അങ്ങനെ എത്രപേര്‍ ...?
ആരാണ് പറഞ്ഞതു
ജീവിതം ,
സ്വപ്നങ്ങളുടെ ഊഷരഭൂമിയില്‍
ഹൃദയബെന്ധങ്ങളെ കീറിമുറിച്ചുകൊണ്ടുള്ള യാത്രയെന്ന് ...
ഒരു പക്ഷെ , ഞാനായിരിക്കാം ...!
മനസ്സിനുള്ളിലെ കലാപത്തിനു തീ കൊളുത്തി
ഇവിടെ ഞാന്‍
അശാന്തിയുടെ താഴ്വരയില്‍ സുഖമായുറങ്ങുന്നു ...!
Wednesday, May 7, 2008
വിരഹത്തിന്റെ മഴു
കാണാന്‍ കാത്തിരിക്കുന്നു .
വിരഹത്തിന്റെ യൌവനം കഴിയുന്നു...
എന്റെയും ... കാത്തിരിക്കുന്നു ഇപ്പോഴും ...!
എന്റെ നടവഴികളില്‍
എന്റെ സ്വപ്നങ്ങളില്‍
എന്നെ പിന്തുടര്‍ന്നത്
അല്ല, നിന്നെ പിന്തുടര്‍ന്നത് എന്തിനായിരുന്നു ...?
മുഖാമുഖം കാണുമ്പോള്‍
നിന്റെ ചിരി ഞാന്‍ പ്രതീക്ഷിച്ചിരുന്നു
നീ പ്രതീക്ഷിച്ചാലും ഇല്ലെന്ഗിലും
എന്നെ കടന്നുപോകുമ്പോള്‍
എന്നും ഞാനൊരു പുഞ്ചിരി
സമ്മാനമായി തരാറുണ്ട് ... നീ അത് അറിഞ്ഞിരുന്നോ ...?
പ്രതീക്ഷകളുടെ നിറം മങ്ങിയാല്‍
പിന്നെ നീ ഉണ്ടാകുമോ ...?
പിന്നെ ഞാന്‍ ഉണ്ടാകുമോ ...?
ഞാനാഗ്രഹിക്കുന്നു ,
നിന്റെ പ്രതീക്ഷകളുടെ ചിറകില്‍
എന്റെ സ്വപ്നങ്ങളുണ്ടാവുമെന്നു ...!
ഒരു പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു
ആരാണ് നിന്നോട് പൊളിപറഞ്ഞതു ...?
എപ്പോള്‍ കാണും ... അറിയില്ല ...
കെടുത്താത്ത വിളക്കിനുമുന്നില്‍
ഇപ്പോഴും കണ്ണുംമൂടി കാത്തിരിക്കുന്നു...!
Monday, April 28, 2008
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
ഒരു പോര്‍വിളി ...!
അവന്റെ പോര്‍വിളിയില്‍ നിസ്സഹായതയുടെ മാധുര്യമുണ്ട് ...!
അവന്റെ പോര്‍വിളി ദുര മൂത്ത നിന്റെ അധികാര ധാര്ഷ്ട്ര്യത്തോടാണ് ...!
അവന്റെ പോര്‍വിളി നിന്റെ മനസാക്ഷിയോടാണ് ...!
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
എങ്ങനെ കേള്‍ക്കും ചെവിയില്‍ കായം നിറഞ്ഞിരിക്കുന്നു...!
അവന്‍ ദാരിദ്ര്യത്തിന്റെ തുന്ജത്താണ് ...!
ആദ്യം അധികാരം പിന്നെ പ്രകൃതി ...
തോല്പിക്കാന്‍ പോകുന്നവരില്‍ നിങ്ങളും ഉണ്ട് ...!
നിങ്ങളെ ജയിക്കാന്‍ ആത്മത്യാഗമാണ് അവന്റെ വഴി ...!
പാല്പുന്ജിരിയും ഇറങ്ങിവന്ന സ്വപ്നവും അവനൊപ്പം ...!
ത്യാഗികളുടെ എണ്ണം കൂട്ടി നിങ്ങളെ അവന്‍ ജയിക്കും ...!
നിങ്ങള്‍ പാപത്തിന്റെ ചെളിക്കുണ്ടില്‍ എറിയപ്പെടും...!
ഒരായിയിരം സര്‍പ്പങ്ങള്‍ നിങ്ങളെ ചുറ്റിപിടിക്കും ...!
മുക്കോടി ദൈവങ്ങള്‍ക്ക് നിങ്ങള്‍ കൈക്കൂലി കൊടുക്കും ...!
നിസ്സഹായതയില്‍ നിങ്ങളുടെ ആത്മ്മാവ് അലയും ...!
ആയിരം നികൃഷ്ട ജന്മങ്ങള്‍ ഇവിടെ ജീവിക്കും ...!
ഇനിയും കേള്കാത്തത് നിങ്ങളുടെ അഹന്തകൊണ്ടാണ്...!
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
ആ പോര്‍വിളി ...അല്ല , ഒരു തേങ്ങല്‍ ...!
Thursday, April 17, 2008
ഒരു നിമിഷം ...
അവനാഗ്രഹിച്ചത് അതായിരുന്നു...!
നഷ്ടപെട്ട ഇന്നലെകളും
നേടുമെന്ന് കരുതപ്പെടുന്ന നാളെകളും
അവനെ നോക്കി പുച്ഛിച്ചു ...!
കൂട്ടിലെ തത്തകളും കെട്ടിയിട്ട കാളകളും
അവനെ കളിയാക്കി ..!
ഒരു നിമിഷത്തെ ജീവിതത്തിന്
കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങള്‍ എത്ര ..?
എന്ഗിലും അവന്‍ ജീവിക്കുന്നു
ആ ഒരു നിമിഷത്തെ പ്രതീക്ഷിച്ച് ...!
Saturday, April 12, 2008
ഞാന്‍ അറിഞ്ഞത് ...........!
പേരില്‍ സന്തോഷം നിറച്ച എന്റെ സ്നേഹിതന് ,
അറിയില്ല - നിന്‍ സ്നേഹത്തിന്
പകരം നല്കുവാനെന്തുണ്ട് ...?
പകരം വയ്ക്കുവാനാകാതതല്ലോ നിന്‍ സ്നേഹം ...
അറിയില്ല നിന്നെപ്പോലെ
ഹൃദയം കവിതയില്‍ ഒതുക്കുവാന്‍
എങ്കിലും തരുന്നു ഞാന്‍
ഒരു സ്നേഹ സമ്മാനം - "ഞാന്‍ അറിഞ്ഞത്.....!"
തുള്ളിമുരിഞ്ഞില്ല , കുടയുമില്ല
പോകാനാഞ്ഞു കഴിഞ്ഞില്ല .
ഇടയ്ക്കെപ്പോഴോ ജാലകപ്പഴുതിലൂടെ
കണ്‍കോണില്‍ ഉടക്കിയ ഇരുളിലെ മിന്നലാട്ടം
എന്നന്തരെന്ഗം മന്ത്രിച്ചു
അതവനായിരിക്കാം .... അതവനായിരിക്കാം .....?
സ്നേഹമാണ് അവന്‍
സ്നേഹം കവിതയായ് പൊഴിക്കുന്ന
സ്നേഹിതന്‍ ആണവന്‍ ....
സൂര്യനോ ചന്ദ്രനോ - എനിക്ക് ....?
അറിയില്ല - സ്നേഹമാണ് അവന്‍ .
അനന്യമാം വാക്കുകള്‍ തേടി
എന്നാത്മാവ് തിരെയവേ
തുറക്കുന്ന വാതിലില്‍
നീട്ടിയ കുടയുമായി
എന്നുള്ളം കുളിര്‍പ്പിച്ചുകൊണ്ടാസ്നേഹിതന്‍ ...!
നീട്ടിയ സ്നേഹം കൈ നീട്ടി വാങ്ങി ഞാന്‍
മെല്ലെ പടിയിരങ്ങവേ
തിരിഞ്ഞൊന്നു നോക്കി
ആ സ്നേഹരൂപത്തെ ...
അറിയുന്നു ഞാന്‍
നീട്ടിയ കുടയും... പൊഴിയുന്ന മഴയും ...
രണ്ടിനും ഭാവം ഒന്നല്ലോ - സ്നേഹം .
Tuesday, April 8, 2008
നീ അറിയാത്തത് .........!
നീ അറിയാത്തത് .........!
ഇന്നലെ പെയ്ത തോരാത്ത മഴയില്‍
നീ എപ്പോഴോ എന്‍ വരാന്തയില്‍ നിന്നു
പെയ്തു തോരുവാന്‍ സൂര്യമനസ്സിന്റെ
വിങ്ങലോടെ നീ കാത്തുനിന്നു
ഉള്മുറിയില്‍ ഇരുട്ടിന്റെ കോണില്‍
എന്നെ നീ അപ്പോള്‍ കണ്ടുവെന്നറിയില്ല
മഴപെയ്തു തീരുവാന്‍ നീ കാത്തുനിന്ന
എന്‍ വരാന്തയും കണ്ടുവെന്നറിയില്ല
കുടയെടുക്കുവാന്‍ ഓര്‍ത്തില്ലയെന്നോ,
നീ, ചാറ്റമഴപോലെ പിറുപിറുക്കുന്നു.
ചാറിവീണൊഴുകിപ്പരക്കുന്ന മഴയെ
രോഷമോടെ നീ നോക്കിനില്‍ക്കെ
കുടയെടുത്തു ഞാന്‍ കനിവോടെ നീട്ടി
ഊറ്റമോടത് വാങ്ങി നീ പിന്തിരിഞ്ഞു .
തോര്ന്നടങ്ങുവാന്‍ ഇനിയുമീ മഴയില്‍
മങ്ങിയവ്യക്ത രൂപമായ് നീ മടങ്ങി
നീയറിഞ്ഞുവോ തോരാതെ പെയ്തതു
എന്റെ സ്നേഹത്തിന്‍ മഴയായിരുന്നു .
Monday, March 24, 2008
ഭ്രാന്ത്
നിനക്ക് ഈ പേരുതന്നെയാണ് ഉചിതം
നീ കാല്‍പനികതയുടെ വിഗ്രഹമാണ്, അതുകൊണ്ട് .
അറിഞ്ഞില്ല ഞാന്‍ ,
ഉടച്ചത് നിന്റെ പ്രീയപ്പെട്ട പളുങ്കുപാത്രമെന്നു .
ഭ്രാന്തിനു കാലബോധമില്ല , ഭ്രാന്തനും ...!
ഞാന്‍ കരുതി മോണാലിസ,
നീ കാത്തുവച്ചത് ഒക്കെയും എന്റെതെന്നു ...!
ഭ്രാന്ത് ...
അല്ലാതെ മറ്റെന്താണ് ഇതിനുപേര് ...!
അറിഞ്ഞില്ല ...ഞാന്‍ നിന്റെ മനസ്സിലെ നീറ്റല്‍ ആകുമെന്ന് ...!
ഭ്രാന്ത് ആഗ്രഹങ്ങളുടെ സുനാമിത്തിരകള്‍ ആണ് ...!
മൊണാലിസാ നീ ക്ഷെമിക്കില്ലേ ...എന്റെ ഭ്രാന്തിന് ...?
കഴിയില്ല , എനിക്കറിയാം ...
ഞാന്‍ ഉടച്ചത് നിന്റെ പവിത്രമായ സ്നേഹത്തെയാണ് ...!
അറിയില്ല ഭ്രാന്തിന് , ഭ്രാന്തനും ...
സ്നേഹം പവിത്രമാണെന്നും , സ്നേഹിത പവിത്രയാണെന്നും
മൊണാലിസാ , ഉടച്ചത് വീണ്ടെടുക്കാന്‍ എനിക്കാവില്ല ,
നിനക്കും ...!
നിന്റെ കണ്ണിലെ പ്രകാശം എന്നെ ഉരുക്കുന്നു ...
ഞാന്‍ ദഹിക്കുന്നു ...!
മൊണാലിസാ ... നീ ക്ഷെമിക്കുക...
ഞാന്‍ ഉടച്ചത് നിന്റെ പവിത്രതയാണ് ...!
Tuesday, March 18, 2008
ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം
രാത്രി ഏറെ വൈകിയിരുന്നു
ചിലപ്പോഴൊക്കെ അങ്ങനെയാണ്
തിരക്കുകള്‍ താളം തെറ്റിക്കും .
ചിലപ്പോഴൊക്കെ , അതെ ചിലപ്പോഴൊക്കെ ...
നിരത്തില്‍ അവളെ കാണാറുണ്ട് .
കൌതുകതിനായിരുന്നു ...അതെ...
വെറും കൌതുകം മാത്രമായിരുന്നു ...
അന്ന് ഞാനവളെ ശ്രദ്ധിച്ചിരുന്നില്ലെങ്ങില്‍...?
എപ്പോഴും അങ്ങനെയാണ് ...
നിനച്ചിരിക്കാതെയാണ് എല്ലാം .
വേദനയുടെ പുളച്ചില്‍ അവളുടെ മുഖത്ത് കാണാം ...
അതങ്ങിനെയാണ് , പുതുജീവനെ ഭൂമിക്കുസമ്മാനിക്കുമ്പോള്‍ ...
അവളുടെ പാതിവൃത്യത്തെ ചോദ്യം ചെയ്യാനാകുമായിരുന്നില്ല ...
എന്നിട്ടും ചോദിച്ചു "ഇതാരുടെ....?"
അവളുടെ കൂര്‍ത്ത കണ്ണുകള്‍ ...
പതിയെ തല താഴ്തുംബോഴേക്കും വീടെത്തിയിരുന്നു ...
എപ്പോഴും അങ്ങനെയാണ് ...
നിനച്ചിരിക്കതെയാണ് എല്ലാം ...!
Sunday, March 16, 2008
ഹൃദയം, പിന്നെ ഒരു പ്രണയവും .......
ഹൃദയം വില്കാന്‍ ആളുകളുണ്ട് വഴിയരുകില്‍ ...........!!!!!!!!!!!
ശരിക്കും ആലിലപോലൊരു ഹൃദയം........!!!!!!!!!!!!!
ഹൃദയമിടിപ്പുകള്‍ ചെവിയോര്‍ത്താല്‍ കേള്ക്കാം ..........!!!!!!!!!
ഹൃദയം , നല്ലൊരു ഹൃദയം ..............!!!!!!!!!!
പ്രണയിക്കാന്‍ ആളുകള്‍ ഓടിനടന്നു...........!!!!!!!!!!
കിട്ടാനില്ല ഹൃദയം , നല്ലൊരു ഹൃദയം ......!!!!!
പ്രണയം വേണ്ടാ ഹൃദയങ്ങള്‍ ......!!!!!!!!!
പലതും പാട്ടം നല്കിയ ഹൃദയങ്ങള്‍ .......!!!!!!!!!!
ഹൃദയം വാങ്ങാന്‍ ആളുകള്‍ കൂടി , വഴിയരുകില്‍ .......!!!!!!!!!!
പ്രണയം നല്കും ഹൃദയങ്ങള്‍ , സുന്ദര ഹൃദയങ്ങള്‍ ........!!!!!!!!!!!
ചോര തുടിക്കും ഹൃദയങ്ങള്‍ , തളിര്‍ത്ത ഹൃദയങ്ങള്‍ ........!!!!!!!!!!!
ശരിക്കും ആലിലപോലെ ഹൃദയങ്ങള്‍ .........!!!!!!!!!!!!!!!!
ആളുകള്‍ പലരും വാങ്ങീ ഹൃദയം പ്രണയിക്കാന്‍ ...........!!!!!!!!!!!
നട്ടു നനച്ചു വളര്‍ത്തീ ചെടികള്‍ , ഹൃദയത്തില്‍ ........!!!!!!!!!!
പൂക്കള്‍ വന്നൂ ഹൃദയത്തില്‍ , വണ്ടുകള്‍ മൂളി വരുന്നുണ്ട് ........!!!!!!!!!
നോക്കൂ , പ്രണയം പൂത്തു വിരിഞ്ഞത് കണ്ടില്ലേ ........!!!!!!!!!
Wednesday, March 12, 2008
നിരാശ
ആശയുടെ തീരത്ത് കാത്തുനില്‍ക്കുന്നത് നിരാശ മാത്രമാണ് .........
നിരാശയില്‍നിന്നു ആശകളുണ്ടാവുന്നത് സ്വാഭാവികം .............
അപ്പോള്‍ വീണ്ടും നാം നിരാശരാവും ........................
ആശയ്ക്ക് വേണ്ടി നിരാശനാകുന്നത് ഒരു രസം .......................
രസത്തിനുവേണ്ടി നിരാശനകുന്നതു അതിലും രസം ....................
അപ്പോള്‍ ആശയില്‍നിന്നു ആത്മഹത്യയും .............................
നിരാശയില്‍നിന്നു ജീവിതവും ...................!!!!!!!!!!!!!!!!!!!!!!!!!!!!!
Monday, March 10, 2008
തീ
ഇരുട്ടിനു തീ പിടിച്ചു
കുറുക്കന്റെ കൂക്കുവിളി
പകല് തേടുന്ന കാക്കകള്‍
പട്ടിണി വേവിച്ചു
അധികാരം ഇറച്ചി തിന്നു
ബലിക്കല്ലില്‍ കറുത്ത രക്തം
കറുത്ത പതിമൂന്നിന്റെ താരാട്ട്
ജനം ആര്പ്പുവിളിച്ചു
അലറിവിളിക്കുന്ന കാറ്റു
പൊട്ടിപ്പിളരുന്ന ഭുമി
മൂങ്ങയുടെ കണ്ണില്‍ ഭയം
ഗ്രിഹ നാഥന്റെ വിങ്ങല്‍
തണുപ്പു , ഉറങ്ങുന്ന സുന്ദരി
പ്രതികാരത്തിന്റെ കണ്ണുകള്‍
വിപ്ലവത്തിന്റെ വെള്ളം
പൊട്ടിചിതറുന്നചിരി
വാരിയെറിയുന്ന ചെളി
നീട്ടിയടിക്കുന്ന ചൂളംവിളി
ഓടുന്ന നഗരവധു
വിജ്രിമ്ഭിതന്റെ സീല്‍ക്കാരം
തിളങ്ങുന്ന കണ്ണുകള്‍
വലിച്ചൂരുന്ന കൂറ
മാംസങ്ങള്‍ ചൂടറിയുന്നു
പ്രതിവിപ്ലവത്തിന്റെ ധ്വനി
കാമദേവന്റെ ശാപം
കറുത്ത ചക്രവാളം
യക്ഷിയുടെ നൃത്തം
പാമ്പ് ഇണചേരുന്നു
ഭ്രാന്തന്‍ കല്ലുരുട്ടുന്നു
ഇരുട്ടിനു വീണ്ടും തീപിടിച്ചു ............................!!!!!!!!
Wednesday, March 5, 2008
L.....O.....V.....E
Sometimes it makes Lonely
Sometimes it makes an Orphan
Sometimes it makes Violent
Sometimes it makes Energetic................!