മോണാലിസ,
നിനക്ക് ഈ പേരുതന്നെയാണ് ഉചിതം
നീ കാല്‍പനികതയുടെ വിഗ്രഹമാണ്, അതുകൊണ്ട് .
അറിഞ്ഞില്ല ഞാന്‍ ,
ഉടച്ചത് നിന്റെ പ്രീയപ്പെട്ട പളുങ്കുപാത്രമെന്നു .
ഭ്രാന്തിനു കാലബോധമില്ല , ഭ്രാന്തനും ...!
ഞാന്‍ കരുതി മോണാലിസ,
നീ കാത്തുവച്ചത് ഒക്കെയും എന്റെതെന്നു ...!
ഭ്രാന്ത് ...
അല്ലാതെ മറ്റെന്താണ് ഇതിനുപേര് ...!
അറിഞ്ഞില്ല ...ഞാന്‍ നിന്റെ മനസ്സിലെ നീറ്റല്‍ ആകുമെന്ന് ...!
ഭ്രാന്ത് ആഗ്രഹങ്ങളുടെ സുനാമിത്തിരകള്‍ ആണ് ...!
മൊണാലിസാ നീ ക്ഷെമിക്കില്ലേ ...എന്റെ ഭ്രാന്തിന് ...?
കഴിയില്ല , എനിക്കറിയാം ...
ഞാന്‍ ഉടച്ചത് നിന്റെ പവിത്രമായ സ്നേഹത്തെയാണ് ...!
അറിയില്ല ഭ്രാന്തിന് , ഭ്രാന്തനും ...
സ്നേഹം പവിത്രമാണെന്നും , സ്നേഹിത പവിത്രയാണെന്നും
മൊണാലിസാ , ഉടച്ചത് വീണ്ടെടുക്കാന്‍ എനിക്കാവില്ല ,
നിനക്കും ...!
നിന്റെ കണ്ണിലെ പ്രകാശം എന്നെ ഉരുക്കുന്നു ...
ഞാന്‍ ദഹിക്കുന്നു ...!
മൊണാലിസാ ... നീ ക്ഷെമിക്കുക...
ഞാന്‍ ഉടച്ചത് നിന്റെ പവിത്രതയാണ് ...!
Monday, March 24, 2008
Subscribe to:
Post Comments (Atom)
9 comments:
ദുഷ്ടാ.....
നന്നായിരിക്കുന്നു
ഉവ്വുവ്വാ
മാക്ബത്തിനോടൊന്നു കളിച്ചുനോക്ക്
കൊള്ളാം.... നന്നായിരിക്കുന്നു
കൊള്ളാം, നല്ല കവിത, ഇഷ്‌ടപ്പെട്ടു.
ഇത്രക്കും കുറ്റബോധം തോന്നേണ്ട ആവശ്യമുണ്ടോ?
ഇനി മേലാല്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html
ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html
ഭ്രാന്ത് ആഗ്രഹങ്ങളുടെ സുനാമിത്തിരകള്‍ ആണ് ...!നിന്റെ കണ്ണിലെ പ്രകാശം എന്നെ ഉരുക്കുന്നു ...
ഞാന്‍ ദഹിക്കുന്നു ...!മനോഹരമായിരിക്കുന്നു ....
Post a Comment