Saturday, July 12, 2008

മരുപ്പച്ചകള്‍

നിലക്കാത്ത മഴയാണ് പ്രതീക്ഷിച്ചത്

കൊടും വേനലിന്റെ ചൂടില്‍ ഉരുകുന്നു

എന്റെ മനസ്സും ഈ ഭൂമിയും

പെയ്തൊഴിയാത്ത മേഘങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്

പ്രതീക്ഷകള്‍ മാത്രമാണ് ബാക്കി

നിലക്കാത്ത രോദനങ്ങള്‍ക്ക്‌ നടുവില്‍

എന്റെ കണ്ണീരിനു എന്ത് സ്ഥാനം

അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു

പുഴ തീര്‍ക്കാം എന്നല്ലാതെ

അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ

വീണ്ടു വിചാരത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോഴും

എന്റെ ദുരഭിമാനം വേട്ടയാടുന്നുണ്ടായിരുന്നു

പിന്നീട് ഞാന്‍ എന്നോടുതന്നെ പറഞ്ഞു

മരുപ്പച്ചകള്‍ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന്

ഇപ്പോള്‍ നിങ്ങളോടും

കാലചക്രം തിരിയുന്നു

പ്രതീക്ഷകള്‍ക്ക് ചിറകു മുളക്കുന്നു

വീണ്ടും ഞാനും നമ്മളും .......