Monday, April 28, 2008

ഒരു പോര്‍വിളി ...!

ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
ഒരു പോര്‍വിളി ...!
അവന്റെ പോര്‍വിളിയില്‍ നിസ്സഹായതയുടെ മാധുര്യമുണ്ട്‌ ...!
അവന്റെ പോര്‍വിളി ദുര മൂത്ത നിന്റെ അധികാര ധാര്ഷ്ട്ര്യത്തോടാണ് ...!
അവന്റെ പോര്‍വിളി നിന്റെ മനസാക്ഷിയോടാണ് ...!
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
എങ്ങനെ കേള്‍ക്കും ചെവിയില്‍ കായം നിറഞ്ഞിരിക്കുന്നു...!
അവന്‍ ദാരിദ്ര്യത്തിന്റെ തുന്ജത്താണ് ...!
ആദ്യം അധികാരം പിന്നെ പ്രകൃതി ...
തോല്പിക്കാന്‍ പോകുന്നവരില്‍ നിങ്ങളും ഉണ്ട് ...!
നിങ്ങളെ ജയിക്കാന്‍ ആത്മത്യാഗമാണ് അവന്റെ വഴി ...!
പാല്പുന്ജിരിയും ഇറങ്ങിവന്ന സ്വപ്നവും അവനൊപ്പം ...!
ത്യാഗികളുടെ എണ്ണം കൂട്ടി നിങ്ങളെ അവന്‍ ജയിക്കും ...!
നിങ്ങള്‍ പാപത്തിന്റെ ചെളിക്കുണ്ടില്‍ എറിയപ്പെടും...!
ഒരായിയിരം സര്‍പ്പങ്ങള്‍ നിങ്ങളെ ചുറ്റിപിടിക്കും ...!
മുക്കോടി ദൈവങ്ങള്‍ക്ക് നിങ്ങള്‍ കൈക്കൂലി കൊടുക്കും ...!
നിസ്സഹായതയില്‍ നിങ്ങളുടെ ആത്മ്മാവ് അലയും ...!
ആയിരം നികൃഷ്ട ജന്മങ്ങള്‍ ഇവിടെ ജീവിക്കും ...!
ഇനിയും കേള്കാത്തത് നിങ്ങളുടെ അഹന്തകൊണ്ടാണ്...!
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
ആ പോര്‍വിളി ...അല്ല , ഒരു തേങ്ങല്‍ ...!

Thursday, April 17, 2008

ഒരു നിമിഷം ...

ഒരു നിമിഷത്തെ ജീവിതം ,
അവനാഗ്രഹിച്ചത് അതായിരുന്നു...!
നഷ്ടപെട്ട ഇന്നലെകളും
നേടുമെന്ന് കരുതപ്പെടുന്ന നാളെകളും
അവനെ നോക്കി പുച്ഛിച്ചു ...!
കൂട്ടിലെ തത്തകളും കെട്ടിയിട്ട കാളകളും
അവനെ കളിയാക്കി ..!
ഒരു നിമിഷത്തെ ജീവിതത്തിന്
കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങള്‍ എത്ര ..?
എന്ഗിലും അവന്‍‌ ജീവിക്കുന്നു
ആ ഒരു നിമിഷത്തെ പ്രതീക്ഷിച്ച്‌ ...!

Saturday, April 12, 2008

ഞാന്‍ അറിഞ്ഞത് ...........!

എന്റെ സുഹൃത്‌ എനിക്ക് എഴുതി തന്ന കവിത എന്നെ വേദനിപ്പിച്ചു . കാരണം ആ വരികളില്‍ എന്റെ സൌഹൃദത്തിന്റെ ആത്മാര്‍തഥയെ ചോദ്യം ചെയ്യുന്നതായി തോന്നി......ഞാന്‍ മറുപടി എഴുതി ........!
പേരില്‍ സന്തോഷം നിറച്ച എന്റെ സ്നേഹിതന് ,
അറിയില്ല - നിന്‍ സ്നേഹത്തിന്
പകരം നല്കുവാനെന്തുണ്ട് ...?
പകരം വയ്ക്കുവാനാകാതതല്ലോ നിന്‍ സ്നേഹം ...
അറിയില്ല നിന്നെപ്പോലെ
ഹൃദയം കവിതയില്‍ ഒതുക്കുവാന്‍
എങ്കിലും തരുന്നു ഞാന്‍
ഒരു സ്നേഹ സമ്മാനം - "ഞാന്‍ അറിഞ്ഞത്.....!"
തുള്ളിമുരിഞ്ഞില്ല , കുടയുമില്ല
പോകാനാഞ്ഞു കഴിഞ്ഞില്ല .
ഇടയ്ക്കെപ്പോഴോ ജാലകപ്പഴുതിലൂടെ
കണ്‍കോണില്‍ ഉടക്കിയ ഇരുളിലെ മിന്നലാട്ടം
എന്നന്തരെന്ഗം മന്ത്രിച്ചു
അതവനായിരിക്കാം .... അതവനായിരിക്കാം .....?
സ്നേഹമാണ് അവന്‍
സ്നേഹം കവിതയായ് പൊഴിക്കുന്ന
സ്നേഹിതന്‍ ആണവന്‍ ....
സൂര്യനോ ചന്ദ്രനോ - എനിക്ക് ....?
അറിയില്ല - സ്നേഹമാണ് അവന്‍ .
അനന്യമാം വാക്കുകള്‍ തേടി
എന്നാത്മാവ് തിരെയവേ
തുറക്കുന്ന വാതിലില്‍
നീട്ടിയ കുടയുമായി
എന്നുള്ളം കുളിര്‍പ്പിച്ചുകൊണ്ടാസ്നേഹിതന്‍ ...!
നീട്ടിയ സ്നേഹം കൈ നീട്ടി വാങ്ങി ഞാന്‍
മെല്ലെ പടിയിരങ്ങവേ
തിരിഞ്ഞൊന്നു നോക്കി
ആ സ്നേഹരൂപത്തെ ...
അറിയുന്നു ഞാന്‍
നീട്ടിയ കുടയും... പൊഴിയുന്ന മഴയും ...
രണ്ടിനും ഭാവം ഒന്നല്ലോ - സ്നേഹം .


Tuesday, April 8, 2008

നീ അറിയാത്തത് .........!

എന്റെ ആവശ്യ പ്രകാരം സുഹൃത്ത് സന്തോഷ് മഴ വിഷയമാക്കി എഴുതിയ കവിത .......

നീ അറിയാത്തത് .........!
ഇന്നലെ പെയ്ത തോരാത്ത മഴയില്‍
നീ എപ്പോഴോ എന്‍ വരാന്തയില്‍ നിന്നു
പെയ്തു തോരുവാന്‍ സൂര്യമനസ്സിന്റെ
വിങ്ങലോടെ നീ കാത്തുനിന്നു
ഉള്മുറിയില്‍ ഇരുട്ടിന്റെ കോണില്‍
എന്നെ നീ അപ്പോള്‍ കണ്ടുവെന്നറിയില്ല
മഴപെയ്തു തീരുവാന്‍ നീ കാത്തുനിന്ന
എന്‍ വരാന്തയും കണ്ടുവെന്നറിയില്ല
കുടയെടുക്കുവാന്‍ ഓര്‍ത്തില്ലയെന്നോ,
നീ, ചാറ്റമഴപോലെ പിറുപിറുക്കുന്നു.
ചാറിവീണൊഴുകിപ്പരക്കുന്ന മഴയെ
രോഷമോടെ നീ നോക്കിനില്‍ക്കെ
കുടയെടുത്തു ഞാന്‍ കനിവോടെ നീട്ടി
ഊറ്റമോടത് വാങ്ങി നീ പിന്തിരിഞ്ഞു .
തോര്ന്നടങ്ങുവാന്‍ ഇനിയുമീ മഴയില്‍
മങ്ങിയവ്യക്ത രൂപമായ്‌ നീ മടങ്ങി
നീയറിഞ്ഞുവോ തോരാതെ പെയ്തതു
എന്റെ സ്നേഹത്തിന്‍ മഴയായിരുന്നു .