ഒരു പോര്‍വിളി ...!
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
ഒരു പോര്‍വിളി ...!
അവന്റെ പോര്‍വിളിയില്‍ നിസ്സഹായതയുടെ മാധുര്യമുണ്ട് ...!
അവന്റെ പോര്‍വിളി ദുര മൂത്ത നിന്റെ അധികാര ധാര്ഷ്ട്ര്യത്തോടാണ് ...!
അവന്റെ പോര്‍വിളി നിന്റെ മനസാക്ഷിയോടാണ് ...!
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
എങ്ങനെ കേള്‍ക്കും ചെവിയില്‍ കായം നിറഞ്ഞിരിക്കുന്നു...!
അവന്‍ ദാരിദ്ര്യത്തിന്റെ തുന്ജത്താണ് ...!
ആദ്യം അധികാരം പിന്നെ പ്രകൃതി ...
തോല്പിക്കാന്‍ പോകുന്നവരില്‍ നിങ്ങളും ഉണ്ട് ...!
നിങ്ങളെ ജയിക്കാന്‍ ആത്മത്യാഗമാണ് അവന്റെ വഴി ...!
പാല്പുന്ജിരിയും ഇറങ്ങിവന്ന സ്വപ്നവും അവനൊപ്പം ...!
ത്യാഗികളുടെ എണ്ണം കൂട്ടി നിങ്ങളെ അവന്‍ ജയിക്കും ...!
നിങ്ങള്‍ പാപത്തിന്റെ ചെളിക്കുണ്ടില്‍ എറിയപ്പെടും...!
ഒരായിയിരം സര്‍പ്പങ്ങള്‍ നിങ്ങളെ ചുറ്റിപിടിക്കും ...!
മുക്കോടി ദൈവങ്ങള്‍ക്ക് നിങ്ങള്‍ കൈക്കൂലി കൊടുക്കും ...!
നിസ്സഹായതയില്‍ നിങ്ങളുടെ ആത്മ്മാവ് അലയും ...!
ആയിരം നികൃഷ്ട ജന്മങ്ങള്‍ ഇവിടെ ജീവിക്കും ...!
ഇനിയും കേള്കാത്തത് നിങ്ങളുടെ അഹന്തകൊണ്ടാണ്...!
ഹേ ...! നിങ്ങള്‍ കേള്കുന്നില്ലേ ആ ശബ്ദം ...?
ആ പോര്‍വിളി ...അല്ല , ഒരു തേങ്ങല്‍ ...!
Monday, April 28, 2008
Subscribe to:
Post Comments (Atom)
13 comments:
എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....ഇനിയും എഴുതൂ.....
പുതിയ തലമുറ തിരക്കിനിടയിലും അധികാര ധര്ഷ്ട്യത്തിന്റെ വാള് മുനക്ക് മുന്പിലും സമൂഹത്തിനു നേരെ കണ്ടക്കുന്നില്ല എന്ന് വ്യക്തമാകുന്നു..ഭംഗി ഉള്ള അര്ത്ഥവത്തായ നല്ല കവിത. .വീണ്ടും നല്ലത് തന്നെ പ്രതീക്ഷിക്കുന്നു..
littlelyrics.blogspot.com
:-) ... ഈ വേഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞൂടെ... തുടര്‍ന്നും എഴുതുക... :)
നല്ല കവിതകള്‍ ക്രാക്സ്..എല്ലാം എനിക്കിഷ്ടമായി...ആശംസകള്‍..
ക്രാക്കിന്റെ കവിത എല്ലാംസൂപ്പര്‍..ആണ്‍..എപ്പോഴും ഒരു വേറിട്ട കാഴചകള്‍.:)
"ത്യാഗികളുടെ എണ്ണം കൂട്ടി നിങ്ങളെ അവന്‍ ജയിക്കും ...!
നിങ്ങള്‍ പാപത്തിന്റെ ചെളിക്കുണ്ടില്‍ എറിയപ്പെടും...!
ഒരായിയിരം സര്‍പ്പങ്ങള്‍ നിങ്ങളെ ചുറ്റിപിടിക്കും ...!
മുക്കോടി ദൈവങ്ങള്‍ക്ക് നിങ്ങള്‍ കൈക്കൂലി കൊടുക്കും ...!
നിസ്സഹായതയില്‍ നിങ്ങളുടെ ആത്മ്മാവ് അലയും ...!"
നല്ല വരികള്‍..
നല്ല കവിത
sunith.., nalla aasayam.., varikalile vaakkukale maattiyaal kooduthal feelings undakkanaakumennu thoanni. varrikalil nanmanirranjirikkunnu
ആ പോര്‍വിളി കേള്‍ക്കുന്നില്ല.പക്ഷേ....ആ തേങ്ങല്‍.....!അതെന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു.
ക്രാക്സ്, ആദ്യമായാണിവിടെ വരുന്നത്. എല്ലാകവിതകളും വായിച്ചു. സ്നേഹക്കൂടുതല്‍ കൊണ്ട് ഉണ്ടായ പരിഭവങ്ങള്‍ നിറഞ്ഞ (നീ അറിയാത്തത്, ഞാന്‍ അറിഞ്ഞത്)ആ 2 കവിതകള്‍ ഏറെ ഇഷ്ടമായി.
മോണാലിസയും ഇഷ്ടമായി.(ഈയിടേ, ഒരു കൊച്ചു പെണ്‍കുട്ടിയെ കണാനിടയായി. മോണാലിസയുടെ അതേ മുഖച്ഛായ. ആ തിന്‍ ലിപ്സ് ഒക്കെ അതു പോലെ...)
പോര്‍വിളിയും നന്നായിട്ടുണ്ട്.
“നിങ്ങളെ ജയിക്കാന്‍ ആത്മത്യാഗമാണ് അവന്റെ വഴി ...!”
ആത്മത്യാഗത്തിലൂടെ ജയിക്കുന്നതിനേക്കാള്‍ സധൈര്യം ജീവിച്ചു കാണിച്ചു ജയിക്കയല്ലേ നല്ലത് ക്രാക്സ് ?
നിങ്ങളെ ജയിക്കാന്‍ ആത്മത്യാഗമാണ് അവന്റെ വഴി ...!
കവിതകള്‍ നന്നായിരിക്കുന്നു.
ആശ്ചര്യചിഹ്നങ്ങളുടെ എണ്ണം കുറച്ചൂടെ?
niyon velichathil urakkom nashtappetta kakkakalum
uchavailattu thala thazhthiya
chembaruthiyum ningalute urakkam ketuthiyangil ningal mahanakunnu
പറയേണ്ടതൊക്കെ മറ്റുള്ളവര്‍ പറഞ്ഞുകഴിഞ്ഞു മാഷെ..
എല്ലാപോസ്റ്റിനും കൂടി കമന്റ് പറയണമെന്നുണ്ട് ..
എഴുതൂ മാഷെ ഇനിയും ഇനിയും ഒരുപാടൊരുപാട്..
Post a Comment