Wednesday, May 7, 2008

വിരഹത്തിന്റെ മഴു

എപ്പോള്‍ കാണും ...? അറിയില്ല ...
കാണാന്‍ കാത്തിരിക്കുന്നു .
വിരഹത്തിന്റെ യൌവനം കഴിയുന്നു...
എന്റെയും ... കാത്തിരിക്കുന്നു ഇപ്പോഴും ...!
എന്റെ നടവഴികളില്‍
എന്റെ സ്വപ്നങ്ങളില്‍
എന്നെ പിന്തുടര്‍ന്നത്‌
അല്ല, നിന്നെ പിന്തുടര്‍ന്നത്‌ എന്തിനായിരുന്നു ...?
മുഖാമുഖം കാണുമ്പോള്‍
നിന്റെ ചിരി ഞാന്‍ പ്രതീക്ഷിച്ചിരുന്നു
നീ പ്രതീക്ഷിച്ചാലും ഇല്ലെന്ഗിലും
എന്നെ കടന്നുപോകുമ്പോള്‍
എന്നും ഞാനൊരു പുഞ്ചിരി
സമ്മാനമായി തരാറുണ്ട് ... നീ അത് അറിഞ്ഞിരുന്നോ ...?
പ്രതീക്ഷകളുടെ നിറം മങ്ങിയാല്‍
പിന്നെ നീ ഉണ്ടാകുമോ ...?
പിന്നെ ഞാന്‍ ഉണ്ടാകുമോ ...?
ഞാനാഗ്രഹിക്കുന്നു ,
നിന്റെ പ്രതീക്ഷകളുടെ ചിറകില്‍
എന്റെ സ്വപ്നങ്ങളുണ്ടാവുമെന്നു ...!
ഒരു പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു
ആരാണ് നിന്നോട് പൊളിപറഞ്ഞതു ...?
എപ്പോള്‍ കാണും ... അറിയില്ല ...
കെടുത്താത്ത വിളക്കിനുമുന്നില്‍
ഇപ്പോഴും കണ്ണുംമൂടി കാത്തിരിക്കുന്നു...!

11 comments:

മഴവില്ലും മയില്‍‌പീലിയും said...

ഒരു പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു
ആരാണ് നിന്നോട് പൊളിപറഞ്ഞതു ...?
നല്ല വരികള്‍ മാഷെ...ഇല്ലാ ഒരു വിരഹത്തിനും ആകില്ലന്നെ..ഒരിക്കല്‍ സ്നേഹിച്ചവരെ വാക്കുകള്‍ കൊണ്ട് വെറുത്താലും മനസ് കൊണ്ട് എന്നും സ്നേഹിച്ചു കൊണ്ടേയിരിക്കും...

ജിജ സുബ്രഹ്മണ്യൻ said...

യൌവനം കഴിയുന്നു...
എന്റെയും ... കാത്തിരിക്കുന്നു ഇപ്പോഴും


ഈ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട് അല്ലേ...കാത്തിരിപ്പു സഫലമാകട്ടേ യൌവനം പോയത് കണക്കാക്കണ്ടാ..സ്നേഹം കിട്ടും അല്പം വൈകിയാലും

Tomz said...

ഒരു പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു ..

ഞാന് അത്രയുമേ എടുക്കുന്നുള്ളൂ.. ശരി ആയിരിക്കാം ...യൌവനത്തിന്റെ യാതാര്ത്യങ്ങള് ആണ് എഴുതി വച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്

littlelyrics.blogspot.com

പാമരന്‍ said...

പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു ..


പൊളി തന്നെ.

Jayasree Lakshmy Kumar said...

നിന്റെ പ്രതീക്ഷകളുടെ ചിറകില്‍
എന്റെ സ്വപ്നങ്ങളുണ്ടാവുമെന്നു ...!
ഒരു പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു
ആരാണ് നിന്നോട് പൊളിപറഞ്ഞതു ...?


ഈ പ്രതീക്ഷയും ഈ കാത്തിരിപ്പും സുഖം
നല്ല വരികള്‍. ഇഷ്ടമായി

ഭൂമിപുത്രി said...

വിളക്കണയാതിരിയ്ക്കുക എന്നതല്ലേ പ്രധാനം?

ചിതല്‍ said...

ഒരു പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു
ആരാണ് നിന്നോട് പൊളിപറഞ്ഞതു ...?
...


വിരഹത്തിന്റെ മഴു... ഇഷ്ടമായി..

REAL PART OF MY LIFE said...

chettante crack words kollam ineum ithu pole ullathu pratheekshikunnu!

ഗീത said...

വിരഹം മഴുവല്ല. പ്രണയത്തിന്റെ തായ് വേര്‍ ആഴ്ന്നിറങ്ങുകയേ ഉള്ളൂ വിരഹത്തില്‍....
കൂട്ടുകാരി അതു മനസ്സിലാക്കട്ടേ......

നല്ല കവിത. ഇഷ്ടമായി.

Ranjith chemmad / ചെമ്മാടൻ said...

എപ്പോള്‍ കാണും ... അറിയില്ല ...
കെടുത്താത്ത വിളക്കിനുമുന്നില്‍
ഇപ്പോഴും കണ്ണുംമൂടി കാത്തിരിക്കുന്നു...!

കാത്തിരിപ്പിനും ഒരു സുഖം

Sapna Anu B.George said...

വിരഹത്തിന്റെ മഴു നന്നായിട്ടുണ്ട് കേട്ടോ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം,വീണ്ടും വരാം......