Wednesday, May 28, 2008

ജീവിതം

ജീവിതം ഒരു പ്രഹേളികയെന്നു
ആരോ പറയുന്നു ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് നടുവില്‍
കൂട്ടലും കിഴിക്കലുമായി നെടുവീര്‍പ്പിടുന്നവര്‍
ഭോഗവിലാസങ്ങള്‍ക്ക് പണം കായ്ക്കുന്ന
മരം നട്ടുവളര്‍ത്തുന്നവര്‍
വിയര്‍പ്പോഴുക്കുന്നവരുടെ
വിശപ്പിനെ കടമെടുക്കുന്നവര്‍
പാരമ്പര്യത്തിന്റെ വേര് അറുക്കാന്‍
കാവിയില്‍ പൊതിഞ്ഞ പോയ്മുഖമിട്ടവര്‍
അങ്ങനെ എത്രപേര്‍ ...?
ആരാണ് പറഞ്ഞതു
ജീവിതം ,
സ്വപ്നങ്ങളുടെ ഊഷരഭൂമിയില്‍
ഹൃദയബെന്ധങ്ങളെ കീറിമുറിച്ചുകൊണ്ടുള്ള യാത്രയെന്ന് ...
ഒരു പക്ഷെ , ഞാനായിരിക്കാം ...!
മനസ്സിനുള്ളിലെ കലാപത്തിനു തീ കൊളുത്തി
ഇവിടെ ഞാന്‍
അശാന്തിയുടെ താഴ്വരയില്‍ സുഖമായുറങ്ങുന്നു ...!



17 comments:

ഫസല്‍ ബിനാലി.. said...

വിയര്‍പ്പോഴുക്കുന്നവരുടെ
വിശപ്പിനെ കടമെടുക്കുന്നവര്‍

സുനിത്ഭായ് കവിത കൊള്ളാം, പക്ഷെ വായിക്കാന്‍ പറ്റുന്നില്ലട്ടോ..കളര്‍ ചേയ്ഞ്ച് ചെയ്യൂ..

Tomz said...

cracks strikes back again with his thunderous flow of words...കൂടുതലൊന്നും പറയാനില്ല ...

ഫോണ്ടിന്റെ കളര് സ്വല്പ്മം കൂടി bright ആക്കുമോ ?
Tomz

littlelyrics.blogspot.com

siva // ശിവ said...

നല്ല ചിന്ത....നല്ല വരികള്‍...

ശ്രീ said...

ജീവിതം:
സ്വപ്നങ്ങളുടെ ഊഷരഭൂമിയില്‍
ഹൃദയബെന്ധങ്ങളെ കീറിമുറിച്ചുകൊണ്ടുള്ള യാത്ര...

കൊള്ളാം മാഷേ.
:)

പരിഷ്കാരി said...

കിടിലന്‍..!!
നിങ്ങള്‍ ഒരു സംഭവമായത് ഞാനറിഞ്ഞില്ല..!!

ഗീത said...

അശാന്തിയുടെ താഴ്വരയാണെങ്കിലും സുഖമായുറങ്ങാന്‍ പറ്റുന്നുണ്ടല്ലോ ക്രാക്സ്...

ജീവിതം ശാന്തിയുടെ പച്ചപ്പു നിറഞ്ഞ താഴ്വരയാകട്ടെ.

കവിത നന്ന്‌ ക്രാക്സ്.

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ ചിന്തകള്‍ ...നല്ല വരികള്‍ കേട്ടോ

OAB/ഒഎബി said...

എല്ലാം വായിച്ചു. വളരെ നന്നായി എഴുതി. കറുപ്പില്‍ ചുവന്ന അക്ഷരങ്ങള്‍: അത് മാത്രം ശരിയായില്ല എന്ന് തോന്നുന്നു.

Jayasree Lakshmy Kumar said...

ഗീതേച്ചി പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. സുഖമായുറങ്ങണമെങ്കിലും പുണ്യം ചെയ്യണം

തറവാടി said...

My......C..R..A..C..K........Words has left a new comment on the post "Content theft by Kerals.com":

athorangeekaaramaayi kaanooo.....



ക്രാക്കേ,തന്റെ കുഞ്ഞിനെ ഒരാള്‍ തട്ടികൊണ്ടു പോയി വളര്‍ത്തുമ്പോള്‍ ഇതു തന്നെ പറയണംട്ടാ

ഗോപക്‌ യു ആര്‍ said...

dear crack....good poems

Anonymous said...

നല്ല വരികള്‍...

Anonymous said...

kollaam cracks...
vazhiyariyaan enne sandarssikkumallo....?

Anonymous said...

"മനസ്സിനുള്ളിലെ കലാപത്തിനു തീ കൊളുത്തി
ഇവിടെ ഞാന്‍
അശാന്തിയുടെ താഴ്വരയില്‍ സുഖമായുറങ്ങുന്നു...!"

നല്ല വരികള്‍...

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)

ഫോണ്ട് ഒന്നൂടി വലുതാക്ക്വോ... പ്രായായി വര്‍വല്ലേ ... കണ്ണ് പിടിക്കണില്ല

Doney said...

ജീവിതമെന്നും പുറം തിരിഞ്ഞു നില്‍ക്കുന്നുവെന്നു നമുക്ക് തോന്നും.....

lekshmi. lachu said...

kollaam..