രാത്രി ഏറെ വൈകിയിരുന്നു
ചിലപ്പോഴൊക്കെ അങ്ങനെയാണ്
തിരക്കുകള്‍ താളം തെറ്റിക്കും .
ചിലപ്പോഴൊക്കെ , അതെ ചിലപ്പോഴൊക്കെ ...
നിരത്തില്‍ അവളെ കാണാറുണ്ട് .
കൌതുകതിനായിരുന്നു ...അതെ...
വെറും കൌതുകം മാത്രമായിരുന്നു ...
അന്ന് ഞാനവളെ ശ്രദ്ധിച്ചിരുന്നില്ലെങ്ങില്‍...?
എപ്പോഴും അങ്ങനെയാണ് ...
നിനച്ചിരിക്കാതെയാണ് എല്ലാം .
വേദനയുടെ പുളച്ചില്‍ അവളുടെ മുഖത്ത് കാണാം ...
അതങ്ങിനെയാണ് , പുതുജീവനെ ഭൂമിക്കുസമ്മാനിക്കുമ്പോള്‍ ...
അവളുടെ പാതിവൃത്യത്തെ ചോദ്യം ചെയ്യാനാകുമായിരുന്നില്ല ...
എന്നിട്ടും ചോദിച്ചു "ഇതാരുടെ....?"
അവളുടെ കൂര്‍ത്ത കണ്ണുകള്‍ ...
പതിയെ തല താഴ്തുംബോഴേക്കും വീടെത്തിയിരുന്നു ...
എപ്പോഴും അങ്ങനെയാണ് ...
നിനച്ചിരിക്കതെയാണ് എല്ലാം ...!
6 comments:
Crackwords അസല് ആവുന്നുണ്ട് ...അഭിനന്ദനങ്ങള്
kollAm
പിഞ്ചു കൈ നീട്ടുന്ന കുഞ്ഞിന്‍റെ
അമ്മയില്‍ ചാരിത്ര്യദോഷം വിധിക്കരുതാരും..
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
:)
നന്നായിട്ടുണ്ട്
ആശംസകള്‍
കൊള്ളാം.
നിനച്ചിരിക്കാതെയാണ് എല്ലാം..അല്ലെ?...കൊള്ളാം..
Post a Comment