പൊട്ടിച്ചെറിഞ്ഞ ചങ്ങലക്ക്
വയസ്സ് അറുപത്തൊന്നു !
സന്തോഷം വേദന എല്ലാം
ഒരുമിച്ചു പങ്കിടുന്നു ,
ഇതു എന്റെ വിധി
സ്വാതന്ത്ര്യം ! പലപ്പോഴും ചിരി തോന്നും
അറുപത്തൊന്നു വര്‍ഷത്തിനു മുന്‍പ്
എന്റെ മക്കള്‍ ഒരുപാടു വേദനിച്ചു
അവരുടെ സമരത്തിനും
ആത്മത്യാഗങ്ങള്‍ക്കും
വിലയിടാന്‍ ആര്‍ക്കു സാധിക്കും !
ശതാബ്ദങ്ങള്‍ ചങ്ങല പേറി
ഇടിയും വെടിയും , ഹൊ !
ഓര്‍ക്കാന്‍ വയ്യ ,നെഞ്ച് പൊട്ടും !
എന്റെ മക്കളെ തമ്മിലടിപ്പിച്ചു
എന്നെ വെട്ടിമുറിച്ചു
അവര്‍ ചുടുചോരയില്‍ കുളിച്ചു !
ഇപ്പൊ ഇതു ഞാന്‍ പറയുന്നതു
നിങ്ങള്‍ ഒന്നോര്‍ക്കാന്‍ വേണ്ടി മാത്രം !
എന്റെ ചോരക്കു വിലപറയുന്നു
എന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നു
എന്റെ ഒക്കത്തിരുന്നു ഞാനില്ലന്നു പറയുന്നു
എന്റെ മക്കള്‍ ഇന്നും തമ്മിലടിക്കുന്നു
എന്നെ പഴയ പ്രഭുവിന്റെ ദാസ്സിയാക്കാന്‍ കച്ചകെട്ടുന്നു
മക്കളെ മതി , ഇനിയും അനുഭവിക്കാന്‍ വയ്യ !
ഞാന്‍ നിങ്ങടെ മാതാവാണ്
മാതൃ ഹത്യ പാപമാണ് !
Thursday, August 14, 2008
Subscribe to:
Post Comments (Atom)
5 comments:
കൊള്ളാം സ്വാതന്ത്ര്യത്തെ കുറിച്ചു തീര്ത്തും വേറിട്ട ഒരു കാഴ്ചപാട്..
ആശയം നന്നായി
വൈകിവന്നതാണ് ഞാൻ. എങ്കിലും വളരെ നല്ലൊരു പോസ്റ്റ് കണ്ട് മനസ്സ് നിറഞ്ഞു. ഈ മാതാവിനെ ഇനിയും വേദനിപ്പിക്കരുതെന്ന് നമുക്ക് പരസ്പരം പറയാം. കാരണം ആ മക്കൾ നമ്മളാണ്
ആശംസകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ ചിന്തിപ്പിച്ചു, ഈ കവിത. ഭാവുകങ്ങള്‍.
Post a Comment