Monday, December 22, 2008

രണ്ടുകാലുള്ള കുതിരകള്‍

പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം കേരളം - ഒരു നേര്‍ക്കാഴ്ച്ചയാണിത്
രണ്ടുകാലുള്ള കുതിരകള്‍

ചില്ലുമേടയില്‍ അക്കാദമികള്‍
ആര്‍ത്തുചിരിച്ചു
പൊരിവെയില്‍
ഇരുകാലികളുടെ നീണ്ട നിര
സാഡിസം ........!

കടന്നുപോയ ബസ്സിലെ 'ഫാര്യ '
ചെവിയില്‍ മന്ത്രിച്ചു
'സെന്സറില്ല അണ്ണാ !'
നെറ്റി ചുളിച്ച വൃദ്ധന്‍ കേട്ടു
വിലങ്ങിട്ട ചെഞ്ചുണ്ടുകളുടെ മന്ത്രണം
'ഉന്മത്ത സ്വാതന്ത്രിയത്തിന്റെ അഹങ്ഗാരം'
നടു റോഡില്‍ നിസ്സഹായത
നിയമ പാലകന്റെ ആത്മഗതം
' മറ്റേ മോന്മാര്‍ !'
നേര്‍ക്കാഴ്ചകള്‍ .........!

നിശബ്ദ ജീവികള്‍
മുക്കാലിയില്‍ ഒപ്പിയെടുത്തു
പതിനാലിന്റെ പരസ്യം .......!

കുതിരച്ചങ്ങല നിങ്ങളിലിട്ടവര്‍
അട്ടഹസിച്ചു ,
നിയമം ........!

ആര്‍ക്കാണ് ധൈര്യം
നിരയെ ഭേദിക്കാന്‍ , നിങ്ങളെ അറിയാന്‍ ,
മനുഷ്യനാകാന്‍ ,
ആഹ്വാനം .........!

7 comments:

വരവൂരാൻ said...

ആര്‍ക്കാണ് ധൈര്യം
നിരയെ ഭേദിക്കാന്‍ , നിങ്ങളെ അറിയാന്‍ ,
മനുഷ്യനാകാന്‍
ആശംസകൾ

നവരുചിയന്‍ said...

ക്യാ ഹുഅ ??

മാണിക്യം said...

പൊരിവെയില്‍
ഇരുകാലികളുടെ നീണ്ട നിര
സാഡിസം ........!
നന്നായി!!

നരിക്കുന്നൻ said...

നല്ല കവിത.

നിരയെ ഭേദിക്കൂ
ചെങ്ങലകൾ പൊട്ടിച്ചെറിയൂ...

ഗീത said...

നിരയെ ഭേദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലല്ലോ. എന്നാല്പിന്നെ നമുക്കും നിരന്നു നില്‍ക്കാം ആരും ഭേദിച്ചു കടക്കില്ല.

അജയ്‌ ശ്രീശാന്ത്‌.. said...

നന്നായിരിക്കുന്നു സുഹൃത്തെ....
വിഷയത്തിലെ വൈവിധ്യവും
അവതരണത്തിലെ തീവ്രതയും...

ആവിഷ്കാരത്തിന്റെ ചങ്ങലകള്‍
നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു..
ഈ കവിതയിലൂടെ
ആസ്വാദനത്തിന്റെ ഇടുങ്ങിയ
ഭൂമികയ്ക്ക്‌ വലുപ്പം
സമ്മാനിക്കാം
സഹൃദയര്‍ക്കൊപ്പം
എനിക്കും നിങ്ങള്‍ക്കും...:)

the man to walk with said...

:)