എന്റെ ആവശ്യ പ്രകാരം സുഹൃത്ത് സന്തോഷ് മഴ വിഷയമാക്കി എഴുതിയ കവിത .......
നീ അറിയാത്തത് .........!
ഇന്നലെ പെയ്ത തോരാത്ത മഴയില്‍
നീ എപ്പോഴോ എന്‍ വരാന്തയില്‍ നിന്നു
പെയ്തു തോരുവാന്‍ സൂര്യമനസ്സിന്റെ
വിങ്ങലോടെ നീ കാത്തുനിന്നു
ഉള്‍മുറിയില്‍ ഇരുട്ടിന്റെ കോണില്‍
എന്നെ നീ അപ്പോള്‍ കണ്ടുവെന്നറിയില്ല
മഴപെയ്തു തീരുവാന്‍ നീ കാത്തുനിന്ന
എന്‍ വരാന്തയും കണ്ടുവെന്നറിയില്ല
കുടയെടുക്കുവാന് ഓര്ത്തില്ലയെന്നോ,
നീ, ചാറ്റമഴപോലെ പിറുപിറുക്കുന്നു.
ചാറിവീണൊഴുകിപ്പരക്കുന്ന മഴയെ
രോഷമോടെ നീ നോക്കിനില്‍ക്കെ
കുടയെടുത്തു ഞാന്‍ കനിവോടെ നീട്ടി
ഊറ്റമോടത് വാങ്ങി നീ പിന്തിരിഞ്ഞു .
തോര്ന്നടങ്ങുവാന് ഇനിയുമീ മഴയില്‍
മങ്ങിയവ്യക്ത രൂപമായ് നീ മടങ്ങി
നീയറിഞ്ഞുവോ തോരാതെ പെയ്തതു
എന്റെ സ്നേഹത്തിന് മഴയായിരുന്നു .
Tuesday, April 8, 2008
Subscribe to:
Post Comments (Atom)
5 comments:
Kudos to santhosh n crackwords..ithinu tune onnumille?
കൊള്ളാം
ആദ്യ 3 വരിയിലെ 2 നീ ആവശ്യമുണ്ടോ?
"എന്നെ നീ അപ്പോള്‍ കണ്ടുവെന്നറിയില്ല" - മനസ്സിലായില്ല. “കണ്ടുവെന്നറിയില്ല ???”
കാഴ്ചക്ക് ഭങ്കര പ്രശനമാണ്
ആശംസകള്‍ രണ്ടു പേര്‍ക്കും.
:)
വിനോക് പറഞ്ഞത് പോലെ “കണ്ടുവോയെന്നറിയില്ല” എന്നാണോ ഉദ്ദേശ്ശിച്ചത്?
Post a Comment