എന്റെ സുഹൃത് എനിക്ക് എഴുതി തന്ന കവിത എന്നെ വേദനിപ്പിച്ചു . കാരണം ആ വരികളില്‍ എന്റെ സൌഹൃദത്തിന്റെ ആത്മാര്തഥയെ ചോദ്യം ചെയ്യുന്നതായി തോന്നി......ഞാന്‍ മറുപടി എഴുതി ........!
പേരില്‍ സന്തോഷം നിറച്ച എന്റെ സ്നേഹിതന് ,
അറിയില്ല - നിന് സ്നേഹത്തിന്
പകരം നല്കുവാനെന്തുണ്ട് ...?
പകരം വയ്ക്കുവാനാകാതതല്ലോ നിന് സ്നേഹം ...
അറിയില്ല നിന്നെപ്പോലെ
ഹൃദയം കവിതയില്‍ ഒതുക്കുവാന്‍
എങ്കിലും തരുന്നു ഞാന്‍
ഒരു സ്നേഹ സമ്മാനം - "ഞാന്‍ അറിഞ്ഞത്.....!"
തുള്ളിമുരിഞ്ഞില്ല , കുടയുമില്ല
പോകാനാഞ്ഞു കഴിഞ്ഞില്ല .
ഇടയ്ക്കെപ്പോഴോ ജാലകപ്പഴുതിലൂടെ
കണ്കോണില് ഉടക്കിയ ഇരുളിലെ മിന്നലാട്ടം
എന്നന്തരെന്ഗം മന്ത്രിച്ചു
അതവനായിരിക്കാം .... അതവനായിരിക്കാം .....?
സ്നേഹമാണ് അവന്
സ്നേഹം കവിതയായ് പൊഴിക്കുന്ന
സ്നേഹിതന് ആണവന് ....
സൂര്യനോ ചന്ദ്രനോ - എനിക്ക് ....?
അറിയില്ല - സ്നേഹമാണ് അവന് .
അനന്യമാം വാക്കുകള്‍ തേടി
എന്നാത്മാവ് തിരെയവേ
തുറക്കുന്ന വാതിലില്‍
നീട്ടിയ കുടയുമായി
എന്നുള്ളം കുളിര്പ്പിച്ചുകൊണ്ടാസ്നേഹിതന് ...!
നീട്ടിയ സ്നേഹം കൈ നീട്ടി വാങ്ങി ഞാന്‍
മെല്ലെ പടിയിരങ്ങവേ
തിരിഞ്ഞൊന്നു നോക്കി
ആ സ്നേഹരൂപത്തെ ...
അറിയുന്നു ഞാന്‍
നീട്ടിയ കുടയും... പൊഴിയുന്ന മഴയും ...
രണ്ടിനും ഭാവം ഒന്നല്ലോ - സ്നേഹം .
Saturday, April 12, 2008
Subscribe to:
Post Comments (Atom)
6 comments:
ചങ്ങാതിയും അറിയാതിരിക്കില്ല സ്ണേഹരൂപത്തെ..
അറിയുന്നു ഞാന്‍
നീട്ടിയ കുടയും... പൊഴിയുന്ന മഴയും ...
രണ്ടിനും ഭാവം ഒന്നല്ലോ
ആശംസകള്‍
സ്നേഹം ചോദ്യം ചെയ്യപ്പെടരുത്, ആത്മാര്‍ത്ഥതയെയും. ആശംസകള്‍.
ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
നീട്ടിയ കൈക്കുടന്നയില്‍ ഒരുതുള്ളികവിവുമായി...
നിലാവിന്റെ തീരത്തുകൂടി നിന് യാത്രതുടട്ടെ..
അറിയില്ല ആര്‍ക്കും സേഹമെന്ന വാക്കിന്റെ വില
ആ കാര്യത്തില്‍ ഏല്ലാവരും സ്വാര്‍ഥരാണു
എന്റെ ദേവി പോലും
http:ettumanoorappan.blogspot.com
സൌഹൃദത്തെ കുറിച്ചുള്ള ആത്മാര്തമായ ഒരു കവിത ..നിഷ്കലന്കവും ഹൃദയത്തില്‍ തട്ടുന്നതും ..crackwords നു എന്റെ ആശംസകള്‍
http://littlelyrics.blogspot.com/
Post a Comment