Monday, March 24, 2008

ഭ്രാന്ത്

മോണാലിസ,
നിനക്ക് ഈ പേരുതന്നെയാണ് ഉചിതം
നീ കാല്‍പനികതയുടെ വിഗ്രഹമാണ്‌, അതുകൊണ്ട് .
അറിഞ്ഞില്ല ഞാന്‍ ,
ഉടച്ചത് നിന്റെ പ്രീയപ്പെട്ട പളുങ്കുപാത്രമെന്നു .
ഭ്രാന്തിനു കാലബോധമില്ല , ഭ്രാന്തനും ...!
ഞാന്‍ കരുതി മോണാലിസ,
നീ കാത്തുവച്ചത് ഒക്കെയും എന്റെതെന്നു ...!
ഭ്രാന്ത് ...
അല്ലാതെ മറ്റെന്താണ് ഇതിനുപേര് ...!
അറിഞ്ഞില്ല ...ഞാന്‍ നിന്റെ മനസ്സിലെ നീറ്റല്‍ ആകുമെന്ന് ...!
ഭ്രാന്ത് ആഗ്രഹങ്ങളുടെ സുനാമിത്തിരകള്‍ ആണ് ...!
മൊണാലിസാ നീ ക്ഷെമിക്കില്ലേ ...എന്റെ ഭ്രാന്തിന് ...?
കഴിയില്ല , എനിക്കറിയാം ...
ഞാന്‍ ഉടച്ചത് നിന്റെ പവിത്രമായ സ്നേഹത്തെയാണ് ...!
അറിയില്ല ഭ്രാന്തിന് , ഭ്രാന്തനും ...
സ്നേഹം പവിത്രമാണെന്നും , സ്നേഹിത പവിത്രയാണെന്നും
മൊണാലിസാ , ഉടച്ചത് വീണ്ടെടുക്കാന്‍ എനിക്കാവില്ല ,
നിനക്കും ...!
നിന്റെ കണ്ണിലെ പ്രകാശം എന്നെ ഉരുക്കുന്നു ...
ഞാന്‍ ദഹിക്കുന്നു ...!
മൊണാലിസാ ... നീ ക്ഷെമിക്കുക...
ഞാന്‍ ഉടച്ചത് നിന്റെ പവിത്രതയാണ് ...!

Tuesday, March 18, 2008

ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം

രാത്രി ഏറെ വൈകിയിരുന്നു

ചിലപ്പോഴൊക്കെ അങ്ങനെയാണ്

തിരക്കുകള്‍ താളം തെറ്റിക്കും .

ചിലപ്പോഴൊക്കെ , അതെ ചിലപ്പോഴൊക്കെ ...

നിരത്തില്‍ അവളെ കാണാറുണ്ട്‌ .

കൌതുകതിനായിരുന്നു ...അതെ...

വെറും കൌതുകം മാത്രമായിരുന്നു ...

അന്ന് ഞാനവളെ ശ്രദ്ധിച്ചിരുന്നില്ലെങ്ങില്‍...?

എപ്പോഴും അങ്ങനെയാണ് ...

നിനച്ചിരിക്കാതെയാണ്‌ എല്ലാം .

വേദനയുടെ പുളച്ചില്‍ അവളുടെ മുഖത്ത് കാണാം ...

അതങ്ങിനെയാണ് , പുതുജീവനെ ഭൂമിക്കുസമ്മാനിക്കുമ്പോള്‍ ...

അവളുടെ പാതിവൃത്യത്തെ ചോദ്യം ചെയ്യാനാകുമായിരുന്നില്ല ...

എന്നിട്ടും ചോദിച്ചു "ഇതാരുടെ....?"

അവളുടെ കൂര്‍ത്ത കണ്ണുകള്‍ ...

പതിയെ തല താഴ്തുംബോഴേക്കും വീടെത്തിയിരുന്നു ...

എപ്പോഴും അങ്ങനെയാണ് ...

നിനച്ചിരിക്കതെയാണ്‌ എല്ലാം ...!

Sunday, March 16, 2008

ഹൃദയം, പിന്നെ ഒരു പ്രണയവും .......

ഹൃദയം വില്കാന്‍ ആളുകളുണ്ട്‌ വഴിയരുകില്‍ ...........!!!!!!!!!!!

ശരിക്കും ആലിലപോലൊരു ഹൃദയം........!!!!!!!!!!!!!

ഹൃദയമിടിപ്പുകള്‍ ചെവിയോര്‍ത്താല്‍ കേള്ക്കാം ..........!!!!!!!!!

ഹൃദയം , നല്ലൊരു ഹൃദയം ..............!!!!!!!!!!

പ്രണയിക്കാന്‍ ആളുകള്‍ ഓടിനടന്നു...........!!!!!!!!!!

കിട്ടാനില്ല ഹൃദയം , നല്ലൊരു ഹൃദയം ......!!!!!

പ്രണയം വേണ്ടാ ഹൃദയങ്ങള്‍ ......!!!!!!!!!

പലതും പാട്ടം നല്കിയ ഹൃദയങ്ങള്‍ .......!!!!!!!!!!

ഹൃദയം വാങ്ങാന്‍ ആളുകള്‍ കൂടി , വഴിയരുകില്‍ .......!!!!!!!!!!

പ്രണയം നല്കും ഹൃദയങ്ങള്‍ , സുന്ദര ഹൃദയങ്ങള്‍ ........!!!!!!!!!!!

ചോര തുടിക്കും ഹൃദയങ്ങള്‍ , തളിര്‍ത്ത ഹൃദയങ്ങള്‍ ........!!!!!!!!!!!

ശരിക്കും ആലിലപോലെ ഹൃദയങ്ങള്‍ .........!!!!!!!!!!!!!!!!

ആളുകള്‍ പലരും വാങ്ങീ ഹൃദയം പ്രണയിക്കാന്‍ ...........!!!!!!!!!!!

നട്ടു നനച്ചു വളര്‍ത്തീ ചെടികള്‍ , ഹൃദയത്തില്‍ ........!!!!!!!!!!

പൂക്കള്‍ വന്നൂ ഹൃദയത്തില്‍ , വണ്ടുകള്‍ മൂളി വരുന്നുണ്ട് ........!!!!!!!!!

നോക്കൂ , പ്രണയം പൂത്തു വിരിഞ്ഞത്‌ കണ്ടില്ലേ ........!!!!!!!!!

Wednesday, March 12, 2008

നിരാശ

ആശയുടെ തീരത്ത് കാത്തുനില്‍ക്കുന്നത് നിരാശ മാത്രമാണ് .........

നിരാശയില്‍നിന്നു ആശകളുണ്ടാവുന്നത് സ്വാഭാവികം .............

അപ്പോള്‍ വീണ്ടും നാം നിരാശരാവും ........................

ആശയ്ക്ക് വേണ്ടി നിരാശനാകുന്നത്‌ ഒരു രസം .......................

രസത്തിനുവേണ്ടി നിരാശനകുന്നതു അതിലും രസം ....................

അപ്പോള്‍ ആശയില്‍നിന്നു ആത്മഹത്യയും .............................

നിരാശയില്‍നിന്നു ജീവിതവും ...................!!!!!!!!!!!!!!!!!!!!!!!!!!!!!

Monday, March 10, 2008

തീ

ഇരുട്ടിനു തീ പിടിച്ചു

കുറുക്കന്റെ കൂക്കുവിളി

പകല് തേടുന്ന കാക്കകള്‍

പട്ടിണി വേവിച്ചു

അധികാരം ഇറച്ചി തിന്നു

ബലിക്കല്ലില്‍ കറുത്ത രക്തം

കറുത്ത പതിമൂന്നിന്റെ താരാട്ട്

ജനം ആര്പ്പുവിളിച്ചു

അലറിവിളിക്കുന്ന കാറ്റു

പൊട്ടിപ്പിളരുന്ന ഭുമി

മൂങ്ങയുടെ കണ്ണില്‍ ഭയം

ഗ്രിഹ നാഥന്റെ വിങ്ങല്‍

തണുപ്പു , ഉറങ്ങുന്ന സുന്ദരി

പ്രതികാരത്തിന്റെ കണ്ണുകള്‍

വിപ്ലവത്തിന്റെ വെള്ളം

പൊട്ടിചിതറുന്നചിരി

വാരിയെറിയുന്ന ചെളി

നീട്ടിയടിക്കുന്ന ചൂളംവിളി

ഓടുന്ന നഗരവധു

വിജ്രിമ്ഭിതന്റെ സീല്‍ക്കാരം

തിളങ്ങുന്ന കണ്ണുകള്‍

വലിച്ചൂരുന്ന കൂറ

മാംസങ്ങള്‍ ചൂടറിയുന്നു

പ്രതിവിപ്ലവത്തിന്റെ ധ്വനി

കാമദേവന്റെ ശാപം

കറുത്ത ചക്രവാളം

യക്ഷിയുടെ നൃത്തം

പാമ്പ് ഇണചേരുന്നു

ഭ്രാന്തന്‍ കല്ലുരുട്ടുന്നു

ഇരുട്ടിനു വീണ്ടും തീപിടിച്ചു ............................!!!!!!!!

Wednesday, March 5, 2008

L.....O.....V.....E

LOVE.... It's like RAIN......
Sometimes it makes Lonely
Sometimes it makes an Orphan
Sometimes it makes Violent
Sometimes it makes Energetic................!