Saturday, July 12, 2008

മരുപ്പച്ചകള്‍

നിലക്കാത്ത മഴയാണ് പ്രതീക്ഷിച്ചത്

കൊടും വേനലിന്റെ ചൂടില്‍ ഉരുകുന്നു

എന്റെ മനസ്സും ഈ ഭൂമിയും

പെയ്തൊഴിയാത്ത മേഘങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്

പ്രതീക്ഷകള്‍ മാത്രമാണ് ബാക്കി

നിലക്കാത്ത രോദനങ്ങള്‍ക്ക്‌ നടുവില്‍

എന്റെ കണ്ണീരിനു എന്ത് സ്ഥാനം

അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു

പുഴ തീര്‍ക്കാം എന്നല്ലാതെ

അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ

വീണ്ടു വിചാരത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോഴും

എന്റെ ദുരഭിമാനം വേട്ടയാടുന്നുണ്ടായിരുന്നു

പിന്നീട് ഞാന്‍ എന്നോടുതന്നെ പറഞ്ഞു

മരുപ്പച്ചകള്‍ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന്

ഇപ്പോള്‍ നിങ്ങളോടും

കാലചക്രം തിരിയുന്നു

പ്രതീക്ഷകള്‍ക്ക് ചിറകു മുളക്കുന്നു

വീണ്ടും ഞാനും നമ്മളും .......

24 comments:

ഗോപക്‌ യു ആര്‍ said...

yes u r correct...
nalla kavitha...
best wishes

smitha adharsh said...

ഈ പ്രതീക്ഷകളാണോ മരുപ്പച്ചകള്‍?അതോ,മരുപ്പച്ചകള്‍ പ്രതീക്ഷകളോ?
നല്ല അര്‍ത്ഥവത്തായ വരികള്‍...

Sharu (Ansha Muneer) said...

നല്ല അര്‍ത്ഥമുള്ള വരികള്‍...

SreeDeviNair.ശ്രീരാഗം said...

sunith,
ആശംസകള്‍....


സ്നേഹത്തോടെ,
ചേച്ചി...

പാമരന്‍ said...

"കണ്ണീര്‍വാര്‍ത്തു

പുഴ തീര്‍ക്കാം എന്നല്ലാതെ

അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ " നല്ലവരികള്‍...

Tomz said...

നല്ലത് ...
പക്ഷെ ഇത്രയ്ക്കുമൊക്കെ വിലപിക്കാന്‍ എന്താ പ്പോ ഇത്ര കാര്യമായിട്ട് സംഭവിച്ചത്..??

അനില്‍@ബ്ലോഗ് // anil said...

വരികള്‍ ഇഷ്ടമായി, പക്ഷെ കണ്ണു വെദനിക്കുന്നു.കറുപ്പു പശ്ചാത്തലത്തില്‍ കറ്റും ചുവപ്പു. അല്‍പ്പം വ്യത്യാസം വരുത്തിയാല്‍ സ്റ്റ്ട്രൈന്‍ കുറഞ്ഞെനെ .

Sentimental idiot said...

ഔപാട് സന്തോഷം ,,,,,,,,,,,,,,,,,,,,,, കവിതകളിലെ അക്ഷര വിന്യാസം എന്നും എനിക്ക് വിസ്മയം ആടിട്ടുണ്ട്.......................ചെറുകഥകള്‍ എഴുതാന്‍ ശ്രമിക്കുന്നുണ്ട്.........പക്ഷെ ........
കുടുതല്‍ പരിച്ചയപെടുന്നതില്‍ അതീവ സന്തോഷം ഉണ്ട്..................ഷഫീക് ,

Typist | എഴുത്തുകാരി said...

നമുക്കു പ്രതീക്ഷിച്ചുകൊണ്ടേയിരിക്കാം, ദാ ഇന്നും മഴയില്ല.നല്ല വെയില്‍, വേനല്‍ പോലെ.കര്‍ക്കിടകം വരുംപോള്‍ മഴയും വരുമായിരിക്കും.

ശ്രീ said...

“അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു
പുഴ തീര്‍ക്കാം എന്നല്ലാതെ
അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ”

നല്ല വരികള്‍...
:)

Seema said...

അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു

പുഴ തീര്‍ക്കാം എന്നല്ലാതെ

അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ

:)സത്യത്തിനു ചിറകു വെച്ച പൊലൊരു കവിത....

മരുപ്പച്ചകള്‍ക്കു പിറകിലുള്ള പാച്ചലില്‍ എന്നൊ ജീവിതം അവസാനിക്കുന്നു....

പൊറാടത്ത് said...

കൊള്ളാം സുനിത്.. എന്നാലും എന്റെ കണ്ണ് പീസായി. കരിവാരം ഒക്കെ കഴിഞ്ഞില്ലേ, ഇനി നമുക്ക് ഇഷ്ടമുള്ള വേഷമിട്ടുകൂടെ..??

ഉപാസന || Upasana said...

Crack Words.

Right..!
we have still hope

Good lines
:-)
Upasana

ഉപാസന || Upasana said...

Crack Words.

Right..!
we have still hope

Good lines
:-)
Upasana

ഒരു സ്നേഹിതന്‍ said...

Good Work, Nice Lines..
Best Wishes...

സ്നേഹതീരം said...

ദുരഭിമാനങ്ങളെ വലിച്ചെറിയാം. ജീവിതത്തെ ഇനിയും കൂടുതല്‍ ഗാഢമായി സ്നേഹിക്കാം.സ്വപ്നങ്ങളെല്ലാം പൂവണീയട്ടെ.പെയ്തൊഴിയാത്ത മേഘങ്ങളൊക്കെയും കുളിര്‍മഴയായ് പെയ്തിറങ്ങട്ടെ.

ആശംകളോടെ..

Bindhu Unny said...

“പ്രതീക്ഷകള്‍ക്ക് ചിറകു മുളക്കുന്നു വീണ്ടും ഞാനും നമ്മളും“ - പ്രതീക്ഷകളില്ലെങ്കില്‍ എന്ത് ജീവിതം?
:-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല കവിത സുനിത്, തുടര്‍ന്നും എഴുതുക

joice samuel said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്.!!

Anonymous said...

Well well well......

നരിക്കുന്നൻ said...

“അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു
പുഴ തീര്‍ക്കാം എന്നല്ലാതെ
അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ“

ശക്തമായ വരികൾ. നമുക്ക പ്രതീക്ഷിക്കാം ഒരു നല്ല നാളെയെ.

Land || നാട് said...

this is the correct way to say good things....think more... write more

lekshmi. lachu said...

പ്രതീക്ഷകള്‍ മാത്രമാണ് ബാക്കി നിലക്കാത്ത രോദനങ്ങള്‍ക്ക്‌ നടുവില്‍ എന്റെ കണ്ണീരിനു എന്ത് സ്ഥാനം അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു പുഴ തീര്‍ക്കാം എന്നല്ലാതെ അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ ....valare nalla kavitha...aashamsakal..

lekshmi. lachu said...

പ്രതീക്ഷകള്‍ മാത്രമാണ് ബാക്കി നിലക്കാത്ത രോദനങ്ങള്‍ക്ക്‌ നടുവില്‍ എന്റെ കണ്ണീരിനു എന്ത് സ്ഥാനം അല്ലെങ്കില്‍ തന്നെ കണ്ണീര്‍വാര്‍ത്തു പുഴ തീര്‍ക്കാം എന്നല്ലാതെ അതില്‍ ചാടി മരിക്കാന്‍ സാധിക്കില്ലല്ലോ ....valare nalla kavitha...aashamsakal..