Monday, May 23, 2011
ആല്‍മരം
Sunday, November 15, 2009
സഖി
എന്തിനാണ് രക്തത്തില്‍ സിന്ദൂരം ചാലിച്ച് പൊട്ട് എഴുതുന്നത് ...
എന്തിനാണ് മരണത്തിന്റെ സുഗന്ധമന്വേഷിച്ചുപോകുന്നത് ...
കിനാവിന്റെ താഴ്‌വരയിലെങ്കിലും
നിനക്കു സ്വര്‍ഗ്ഗസൌധം നിര്‍മിച്ചുകൂടെ ...?
നിന്റെ ഹൃദയത്തില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ആ ദേവനോട് വരം വാങ്ങി
ആയിരം വര്‍ഷം ജനിമ്രിതികളെ ഭയക്കാതെ ജീവിച്ചുകൂടെ ...?
കല്കണ്ടത്തിന്റെ കയ്പുതേടിയാല്‍ നിറയുന്നത്
പ്രണയത്തിന്റെ മധുരമായിരിക്കും .
സ്നേഹത്തിന്റെ ആഴമളന്നാല്‍ കാണുന്നത് കടലായിരിക്കും .
ആര്‍ദ്ര ഹൃദയത്തില്‍ വര്‍ഷമേഘങ്ങള്‍ പെയ്യിക്കുന്നത്
സ്നേഹത്തിന്റെ വര്‍ണ്ണമഴയാണ് .
വറുതി വരണ്ടത് നീ അറിഞ്ഞില്ലെ ...?
സഖീ നീ ഇനിയും പെയ്താല്‍ പ്രളയമാണ് ...!
പറയാത്ത വാക്കുകളില്‍ അറിയാത്ത നിനവുകളില്‍ -
എന്നും നീ എന്നോടൊപ്പമുണ്ടായിരുന്നു .
Thursday, February 12, 2009
കണ്ണന്‍ രാധ പിന്നെ കുറെ വാനരന്മാര്‍ ...
അവളില്‍ രാധയുടെ പരകായ പ്രവേശം
കണ്ടമാത്രയില്‍ 'എന്റെ കണ്ണാ ' എന്ന വിളി ...
പ്രണയത്തിന്റെ പൂത്തിരികള്‍ അവളില്‍ കത്തിയത്
വിശുദ്ധ വാലന്റൈന്‍ ദേവന്‍റെ വരവിനും എത്രയോ മുന്‍പ് ...
അന്ന് ഈ രാധയുടെ ദുഃഖത്തില്‍
എത്രപൂക്കള്‍ എത്രപക്ഷികള്‍ തളര്‍ന്നുപോയ് ...
ഇന്നും രാധ ,
പ്രണയ ദേവനെ കൊതിച്ച് പരിഭവം പറഞ്ഞു പാടുന്നു
പിന്നെ സ്വപ്നാടകയെപോലെ നൃത്തം ചെയ്യുന്നു ...
എന്‍റെ കണ്ണാ ,
നിന്‍റെ പാല്‍പുഞ്ചിരി നിന്‍റെ കൊഞ്ചല്‍
എന്‍റെ സ്വപ്നങ്ങളില്‍ നീ മാത്രം ...
എന്‍റെ സാമീപ്യത്തില്‍ നിന്‍റെ നീലമിഴികളില്‍ ഞാന്‍ മാത്രം
നിന്‍റെ മിഴിയിലെ തിളക്കം എന്‍റെ പട്ടുചെലയുടെതായിരുന്നു ...
കണ്ണന്‍ ഇല്ലെങ്കില്‍ രാധയില്ല , എന്‍റെ അസ്തിത്വം നിന്നിലാണ്
നീ ഇല്ലാത്ത രാധയും രാധയില്ലാത്ത ഞാനും
തേനില്ലാത്ത പുഷ്പമാണ് ...
എന്‍റെ കണ്ണാ , നീ ഇപ്പോള്‍ കലികാലത്തിലാണ്
കാണുന്നില്ലേ ഒരു വര , ചില വാനരന്മാര്‍ വരച്ച വര ...
അവരെ നയിക്കാന്‍ ഇന്ന് ഹനുമാന്‍ സ്വാമിയില്ല
പകരം ഏതോ കിറുക്കന്‍ വാനരന്‍ ...
എനിക്കുറപ്പുണ്ട് , നിന്‍റെ ചക്രായുധം അവരെ തുരത്തും
നിന്‍റെ പാല്‍പുഞ്ചിരി അവരെ തളര്‍ത്തും ...
എന്‍റെ രാധേ ,
നിന്‍റെ വിശ്വാസം എന്‍റെ ധൈര്യമാണ്
നിന്‍റെ പാട്ടുകള്‍ എന്‍റെ ശക്തിയും ...
വിരഹത്തിന്റെ തീയണക്കാന്‍ എന്‍റെ കരലാളനങല്‍ക്കാകും
പ്രണയത്തിനു തീ കൊളുത്താന്‍ എന്‍റെ ചുടുചുംബനങ്ങള്‍ക്കും ...
പക്ഷെ ഒന്നുണ്ട് ,
കുത്തഴിഞ്ഞ എന്‍റെ യുവത്വമേ
നിനക്കാകുമോ കണ്ണന്‍ ആകുവാന്‍ രാധയാകുവാന്‍
നിസ്വാര്‍ത്ഥ പ്രണയത്തിന്റെ ബിംബമാകുവാന്‍ ...
എല്ലാ വരകളും ഭേദിച്ച് നിങ്ങള്‍ എത്തുമ്പോള്‍
വിശുദ്ധ വാലന്റൈന്‍ ചോദിക്കും
കണ്ണനും രാധയും നിങ്ങളോ ?
Monday, December 22, 2008
രണ്ടുകാലുള്ള കുതിരകള്‍
രണ്ടുകാലുള്ള കുതിരകള്‍
ചില്ലുമേടയില്‍ അക്കാദമികള്‍
ആര്‍ത്തുചിരിച്ചു
പൊരിവെയില്‍
ഇരുകാലികളുടെ നീണ്ട നിര
സാഡിസം ........!
കടന്നുപോയ ബസ്സിലെ 'ഫാര്യ '
ചെവിയില്‍ മന്ത്രിച്ചു
'സെന്സറില്ല അണ്ണാ !'
നെറ്റി ചുളിച്ച വൃദ്ധന്‍ കേട്ടു
വിലങ്ങിട്ട ചെഞ്ചുണ്ടുകളുടെ മന്ത്രണം
'ഉന്മത്ത സ്വാതന്ത്രിയത്തിന്റെ അഹങ്ഗാരം'
നടു റോഡില്‍ നിസ്സഹായത
നിയമ പാലകന്റെ ആത്മഗതം
' മറ്റേ മോന്മാര്‍ !'
നേര്‍ക്കാഴ്ചകള്‍ .........!
നിശബ്ദ ജീവികള്‍
മുക്കാലിയില്‍ ഒപ്പിയെടുത്തു
പതിനാലിന്റെ പരസ്യം .......!
കുതിരച്ചങ്ങല നിങ്ങളിലിട്ടവര്‍
അട്ടഹസിച്ചു ,
നിയമം ........!
ആര്‍ക്കാണ് ധൈര്യം
നിരയെ ഭേദിക്കാന്‍ , നിങ്ങളെ അറിയാന്‍ ,
മനുഷ്യനാകാന്‍ ,
ആഹ്വാനം .........!
Saturday, November 29, 2008
അമ്മയ്ക്കുവേണ്ടി ...
അമ്മ വീണ്ടും കരയുന്നു ...
തികച്ചും തെറ്റ് , അമ്മ കരയുന്നില്ല ...
അല്ലെങ്കില്‍ തന്നെ ഏതമ്മക്ക്സാധിക്കും എപ്പോഴും കരഞ്ഞുകൊണ്ടിരിക്കാന്‍ ...
ദ്രവീകരിക്കാത്ത ദുഃഖം വെള്ളപ്പൊക്കം ഉണ്ടാക്കില്ല ...
ശരിയാണ് , ആ മുഖത്ത് മരവിപ്പ് കാണാം ...
തെറ്റ് , മരവിപ്പ് ധീരയായ അമ്മക്ക് ചേര്‍ന്നതല്ല ...
എന്നാല്‍ ഉറങ്ങിക്കിടക്കുന്ന മക്കള്‍ക്ക് മുന്നില്‍ ലെജ്ജിക്കുകയാവാം ...
ലെജ്ജ , സംഹാരത്തിന്റെ മൂര്തിമത്ഭാവത്തിന് ചേരില്ല ...
സഹനത്തിന് സംഹാരം സാധ്യമോ ? അല്ലേ അല്ല ...
സഹനത്തിന്റെ ആകെത്തുക സംഹാരമാല്ലാതെ മറ്റെന്താണ് ?
ശരിയാണ് , വീശിയടിക്കുന്ന കൊടും കാറ്റും അലറിയടിക്കുന്ന സുനാമിത്തിരകളും ...
ഒരുപക്ഷെ അമ്മയുടെ മനസ്സില്‍ ഒന്നാം സ്വതന്ത്രിയസമരമായിരിക്കും ...
ശരിയാണ് , സമാനമായ അന്തരീക്ഷത്തില്‍ സമാനമായ ചരിത്രം ഓര്‍മ്മിക്കാം ...
വന്ദേമാതര ഗാനം കേള്‍ക്കാന്‍ കാതോര്‍ക്കുന്നുണ്ടാവാം ...
ഒരു പക്ഷെ നാല്പത്തിഏഴിന്റെ മുറിവുകള്‍ വേദനിപ്പിക്കുന്നുണ്ടാവും ...
ശരിയാണ് , ഊറ്റം കൊള്ളുന്ന മക്കള്‍ക്കുമുന്നില്‍ വേദനകള്‍ മറച്ചുപിടിക്കുകയാവാം ...
സൈനിക വീരന്മാരെ പണയം വെച്ച് ആലസ്യത്താല്‍ ഉറങ്ങുകയാണ് നാം ...
അല്ല , ഉറക്കം നടിക്കുകയാണ് ...
ഇനിയും അമ്മയെ മുറിപ്പെടുത്താന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കും ...
എനിക്കുറപ്പുണ്ട് ഞാന്‍ അമ്മക്ക് വേണ്ടി ഉണര്‍ന്നിരിക്കും യുദ്ധം ചെയ്യും വിജയിക്കും .
Monday, August 25, 2008
ഇഷ്ടമാണ് പൊന്നെ ..... വീഡിയോ ആല്‍ബം
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല (ഒന്നു കണ്ടു .....)
നിന്റെ ഖല്ബിനുള്ളില്‍ എന്റെ രൂപമുണ്ടോ
നിന്റെ കനവിനുള്ളില്‍ ഞാനുണ്ടോ സഖീ (2)
ആദ്യമായ് കണ്ടനാള്‍ ഇന്നു ഞാന്‍ ഓര്‍ത്തുപോയ്
ആര്‍ദ്രമാം എന്‍ സ്നേഹം നീ കണ്ടീലയോ (ഒന്നു കണ്ടു ...)
മിന്നും തട്ടമിട്ടു പൊന്നിന്‍ കൊലുസണിഞ്ഞു
എന്റെ മണവാട്ടിയായ് നീ പോരുകില്ലേ (൨)
മാനസം പൂക്കുമോ നമ്മലൊന്നാകുമൊ
എന്നുമെന്‍ ഖല്ബിലു നിന്റെ നിഴല്‍ കാണുമോ
ഒന്നു കണ്ടു ഇഷ്ടമായി പെണ്ണെ
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല
(ഒന്നു കണ്ടു ഇഷ്ടമായി ......) this song is composed by my friend and directed by me see the video
Thursday, August 14, 2008
സ്വാതന്ത്ര്യം ... ഒരോര്‍മകുറിപ്പ് ...!
വയസ്സ് അറുപത്തൊന്നു !
സന്തോഷം വേദന എല്ലാം
ഒരുമിച്ചു പങ്കിടുന്നു ,
ഇതു എന്റെ വിധി
സ്വാതന്ത്ര്യം ! പലപ്പോഴും ചിരി തോന്നും
അറുപത്തൊന്നു വര്‍ഷത്തിനു മുന്‍പ്
എന്റെ മക്കള്‍ ഒരുപാടു വേദനിച്ചു
അവരുടെ സമരത്തിനും
ആത്മത്യാഗങ്ങള്‍ക്കും
വിലയിടാന്‍ ആര്‍ക്കു സാധിക്കും !
ശതാബ്ദങ്ങള്‍ ചങ്ങല പേറി
ഇടിയും വെടിയും , ഹൊ !
ഓര്‍ക്കാന്‍ വയ്യ ,നെഞ്ച് പൊട്ടും !
എന്റെ മക്കളെ തമ്മിലടിപ്പിച്ചു
എന്നെ വെട്ടിമുറിച്ചു
അവര്‍ ചുടുചോരയില്‍ കുളിച്ചു !
ഇപ്പൊ ഇതു ഞാന്‍ പറയുന്നതു
നിങ്ങള്‍ ഒന്നോര്‍ക്കാന്‍ വേണ്ടി മാത്രം !
എന്റെ ചോരക്കു വിലപറയുന്നു
എന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നു
എന്റെ ഒക്കത്തിരുന്നു ഞാനില്ലന്നു പറയുന്നു
എന്റെ മക്കള്‍ ഇന്നും തമ്മിലടിക്കുന്നു
എന്നെ പഴയ പ്രഭുവിന്റെ ദാസ്സിയാക്കാന്‍ കച്ചകെട്ടുന്നു
മക്കളെ മതി , ഇനിയും അനുഭവിക്കാന്‍ വയ്യ !
ഞാന്‍ നിങ്ങടെ മാതാവാണ്
മാതൃ ഹത്യ പാപമാണ് !