നീ എന്തിനാണ് കിനാവില് കണ്ണീര് പെയ്യിക്കുന്നത് ...
എന്തിനാണ് രക്തത്തില്‍ സിന്ദൂരം ചാലിച്ച് പൊട്ട് എഴുതുന്നത് ...
എന്തിനാണ് മരണത്തിന്റെ സുഗന്ധമന്വേഷിച്ചുപോകുന്നത് ...
കിനാവിന്റെ താഴ്വരയിലെങ്കിലും
നിനക്കു സ്വര്ഗ്ഗസൌധം നിര്മിച്ചുകൂടെ ...?
നിന്റെ ഹൃദയത്തില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ആ ദേവനോട് വരം വാങ്ങി
ആയിരം വര്‍ഷം ജനിമ്രിതികളെ ഭയക്കാതെ ജീവിച്ചുകൂടെ ...?
കല്കണ്ടത്തിന്റെ കയ്പുതേടിയാല് നിറയുന്നത്
പ്രണയത്തിന്റെ മധുരമായിരിക്കും .
സ്നേഹത്തിന്റെ ആഴമളന്നാല്‍ കാണുന്നത് കടലായിരിക്കും .
ആര്‍ദ്ര ഹൃദയത്തില്‍ വര്‍ഷമേഘങ്ങള്‍ പെയ്യിക്കുന്നത്
സ്നേഹത്തിന്റെ വര്‍ണ്ണമഴയാണ് .
വറുതി വരണ്ടത് നീ അറിഞ്ഞില്ലെ ...?
സഖീ നീ ഇനിയും പെയ്താല്‍ പ്രളയമാണ് ...!
പറയാത്ത വാക്കുകളില്‍ അറിയാത്ത നിനവുകളില്‍ -
എന്നും നീ എന്നോടൊപ്പമുണ്ടായിരുന്നു .
Sunday, November 15, 2009
Subscribe to:
Post Comments (Atom)
17 comments:
മനോഹരം..... പ്രണയത്തിന്റെ ആഴം അഗാധമാണ് ഇഷ്ടായി
sunithe kavitha valare nannayirikkunnu..
മാഷേ..
നന്നായിട്ടുണ്ട് ട്ടോ...
നന്മകള് നേരുന്നു..
സസ്നേഹം,
ജോയിസ്
ENIKKONNUM MANASSILAAYILLAAAAAAAAAAAAAAAAAAAAAAAA
എനിക്കെല്ലാം മനസ്സിലായി. എല്ലാം!!!!!!
ഇഷ്ടമായി. :)
Have to improve more. Thoughts should have a continuity
:-)
Upasana
കല്കണ്ടത്തിന്റെ കയ്പുതേടിയാല് നിറയുന്നത്
പ്രണയത്തിന്റെ മധുരമായിരിക്കും .
സ്നേഹത്തിന്റെ ആഴമളന്നാല്‍ കാണുന്നത് കടലായിരിക്കും .
ആര്‍ദ്ര ഹൃദയത്തില്‍ വര്‍ഷമേഘങ്ങള്‍ പെയ്യിക്കുന്നത്
സ്നേഹത്തിന്റെ വര്‍ണ്ണമഴയാണ് ....
manoharamaayirikkunu...
helo sunithe nannayittund...keep it up
എന്തൊക്കെയോ പറയാന്‍ ബാക്കി വച്ചത് പോലെ..ഇനിയും ഇത് പോലെ വീണ്ടും പ്രതീക്ഷിക്കുന്നു.
കൊള്ളാം മാഷെ
കല്കണ്ടത്തിന്റെ കയ്പുതേടിയാല് നിറയുന്നത്
പ്രണയത്തിന്റെ മധുരമായിരിക്കും .
ആശയം മനസ്സിലായി ..മാത്രമല്ല..മനോഹരമായിരിക്കുന്നു...!
ശരിയാണ്, കിനാവിന്റെ താഴ്വരയിലെങ്കിലും മധുരചിത്രങ്ങള്‍ വിരിയിക്കണം ...
പ്രണയമധുരമായ കവിത ഇഷ്ടമായി.
ഓ.ടോ. രാധയുടെ കവിതയും വായിച്ചു.
കുറേനാള്‍ കാണാനില്ലായിരുന്നല്ലോ?
കിനാവിന്റെ താഴ്വരയിലെങ്കിലും
നിനക്കു സ്വര്ഗ്ഗസൌധം നിര്മിച്ചുകൂടെ ...?
നിന്റെ ഹൃദയത്തില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ആ ദേവനോട് വരം വാങ്ങി
ആയിരം വര്‍ഷം ജനിമ്രിതികളെ ഭയക്കാതെ ജീവിച്ചുകൂടെ ...?
nice
സഖീ നീ ഇനിയും പെയ്താല്‍ പ്രളയമാണ് ...!
പറയാത്ത വാക്കുകളില്‍ അറിയാത്ത നിനവുകളില്‍ -
എന്നും നീ എന്നോടൊപ്പമുണ്ടായിരുന്നു .
athu valare ishtappettu.
പറയാനിനിയുമുണ്ട്..
അതിലാണ് സൗന്ദര്യം..
ആശംസകള്‍
Post a Comment