Thursday, February 12, 2009

കണ്ണന്‍ രാധ പിന്നെ കുറെ വാനരന്മാര്‍ ...


അവളില്‍ രാധയുടെ പരകായ പ്രവേശം
കണ്ടമാത്രയില്‍ 'എന്റെ കണ്ണാ ' എന്ന വിളി ...

പ്രണയത്തിന്റെ പൂത്തിരികള്‍ അവളില്‍ കത്തിയത്

വിശുദ്ധ വാലന്റൈന്‍ ദേവന്‍റെ വരവിനും എത്രയോ മുന്‍പ് ...

അന്ന് ഈ രാധയുടെ ദുഃഖത്തില്‍

എത്രപൂക്കള്‍ എത്രപക്ഷികള്‍ തളര്‍ന്നുപോയ്‌ ...

ഇന്നും രാധ ,

പ്രണയ ദേവനെ കൊതിച്ച് പരിഭവം പറഞ്ഞു പാടുന്നു

പിന്നെ സ്വപ്നാടകയെപോലെ നൃത്തം ചെയ്യുന്നു ...

എന്‍റെ കണ്ണാ ,

നിന്‍റെ പാല്‍പുഞ്ചിരി നിന്‍റെ കൊഞ്ചല്‍

എന്‍റെ സ്വപ്നങ്ങളില്‍ നീ മാത്രം ...

എന്‍റെ സാമീപ്യത്തില്‍ നിന്‍റെ നീലമിഴികളില്‍ ഞാന്‍ മാത്രം

നിന്‍റെ മിഴിയിലെ തിളക്കം എന്‍റെ പട്ടുചെലയുടെതായിരുന്നു ...

കണ്ണന്‍ ഇല്ലെങ്കില്‍ രാധയില്ല , എന്‍റെ അസ്തിത്വം നിന്നിലാണ്

നീ ഇല്ലാത്ത രാധയും രാധയില്ലാത്ത ഞാനും

തേനില്ലാത്ത പുഷ്പമാണ് ...

എന്‍റെ കണ്ണാ , നീ ഇപ്പോള്‍ കലികാലത്തിലാണ്

കാണുന്നില്ലേ ഒരു വര , ചില വാനരന്മാര്‍ വരച്ച വര ...

അവരെ നയിക്കാന്‍ ഇന്ന് ഹനുമാന്‍ സ്വാമിയില്ല

പകരം ഏതോ കിറുക്കന്‍ വാനരന്‍ ...

എനിക്കുറപ്പുണ്ട് , നിന്‍റെ ചക്രായുധം അവരെ തുരത്തും
നിന്‍റെ പാല്‍പുഞ്ചിരി അവരെ തളര്‍ത്തും ...

എന്‍റെ രാധേ ,

നിന്‍റെ വിശ്വാസം എന്‍റെ ധൈര്യമാണ്

നിന്‍റെ പാട്ടുകള്‍ എന്‍റെ ശക്തിയും ...

വിരഹത്തിന്റെ തീയണക്കാന്‍ എന്‍റെ കരലാളനങല്‍ക്കാകും

പ്രണയത്തിനു തീ കൊളുത്താന്‍ എന്‍റെ ചുടുചുംബനങ്ങള്‍ക്കും ...

പക്ഷെ ഒന്നുണ്ട് ,

കുത്തഴിഞ്ഞ എന്‍റെ യുവത്വമേ

നിനക്കാകുമോ കണ്ണന്‍ ആകുവാന്‍ രാധയാകുവാന്‍

നിസ്വാര്‍ത്ഥ പ്രണയത്തിന്റെ ബിംബമാകുവാന്‍ ...

എല്ലാ വരകളും ഭേദിച്ച് നിങ്ങള്‍ എത്തുമ്പോള്‍

വിശുദ്ധ വാലന്റൈന്‍ ചോദിക്കും

കണ്ണനും രാധയും നിങ്ങളോ ?



23 comments:

വികടശിരോമണി said...

കണ്ണനിൽ നിന്നു രാധയിലേക്കും,അവിടുന്ന് വാലന്റെനിലേക്കും ഒരുപാടുദൂരം!

മാണിക്യം said...

♪♥♪
♪♥♪
♪♥♪
രാധേ എന്‍ രാധേ
കണ്ണന്‍ എന്നെ വിളിച്ചോ?

“വിശുദ്ധ വാലന്റൈന്‍ ചോദിക്കും
കണ്ണനും രാധയും നിങ്ങളോ?”

“അതേ വാലന്റ്റൈന്‍.”

“ഓ ഞാന്‍ ഓര്‍ത്തു...
ഇല്ല ഞാന്‍ ഒന്നും ഒര്‍‌ത്തില്ല”
♪♥♪ ♪♥♪ ♪♥♪ ♪♥♪ ♪♥♪ ♪♥♪

പകല്‍കിനാവന്‍ | daYdreaMer said...

ഇവിടെ വരാന്‍ കഴിഞ്ഞത് ഒരു കമെന്റിന്റെ ചുവടു പിടിച്ചാണ്... വളരെ നല്ല ചിന്തകള്‍...
അഭിവാദ്യങ്ങള്‍...

ശ്രീ said...

കണ്ണനും രാധയുമെവിടെ? വാലന്റൈന്‍ ഡേ എവിടെ?

mayilppeeli said...

കണ്ണനും രാധയും ഇന്നുണ്ടായിരുന്നെങ്കില്‍ അവരും വാലെന്റൈന്‍ ഡേ ആഘോഷിച്ചേനെ....അല്ലേ.....

കവിത നന്നായിട്ടുണ്ട്‌.....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നിനക്കാകുമോ കണ്ണന്‍ ആകുവാന്‍ രാധയാകുവാന്‍

നിസ്വാര്‍ത്ഥ പ്രണയത്തിന്റെ ബിംബമാകുവാന്‍ ...

ചോദ്യം പ്രസക്തമാണ്‌.

നല്ല രചന.

ആശംസകള്‍....

Anuroop Sunny said...

സമകാലിക പ്രസക്തിയുമുണ്ട്
ആശംസകള്‍..

Tomz said...

paaschaathyavum athe pole thanne paramparaagathavumaaya bimbangal koottiyinakkikkondum, athe samayam yuvathwathinte aaghoshangalude aathmaarthathaye chodyam cheydu kondum, chila theevravaadikalkku nalkunna oru kanatha praharam.

the man to walk with said...

valentine dhinam indiayil krishnadhinamaayi acharikkunnathalle uchitham..angineyum chindhichoode..:)

വരവൂരാൻ said...

നീ ഇല്ലാത്ത രാധയും രാധയില്ലാത്ത ഞാനും
തേനില്ലാത്ത പുഷ്പമാണ്
മനോഹരമായിരിക്കുന്നു ഈ വരികൾ, ആശംസകൾ

അനില്‍@ബ്ലോഗ് // anil said...

"എന്‍റെ കണ്ണാ , നീ ഇപ്പോള്‍ കലികാലത്തിലാണ്

കാണുന്നില്ലേ ഒരു വര , ചില വാനരന്മാര്‍ വരച്ച വര ...

അവരെ നയിക്കാന്‍ ഇന്ന് ഹനുമാന്‍ സ്വാമിയില്ല

പകരം ഏതോ കിറുക്കന്‍ വാനരന്‍ ...
"

സത്യമാണ്.
ആശംസകള്‍.

പാറുക്കുട്ടി said...

കൊള്ളാമല്ലോ

ആശംസകള്‍!

Rose Bastin said...

നല്ലചിന്തകൾ!!

മറ്റൊരാള്‍ | GG said...

:)

CasaBianca said...

നല്ല രചന.

ആശംസകള്‍....

joice samuel said...

നന്നായിട്ടുണ്ട്..
ആശംസകള്‍....!!

Junaid said...

:(
:(

വിജയലക്ഷ്മി said...

കൊള്ളാം :)

ശ്രീഇടമൺ said...

നല്ല ചിന്തകള്‍...
ആശംസകള്‍....

Raghu G said...

സുഭാഷ് സുഭാഷ് !

John honay said...

കണ്ണനും രാധയും ആകാന്‍ ശ്രമിച്ചവര്‍
എപ്പോളോ വഴിപിരിഞ്ഞു പോകുന്നു
ഇത് യുഗം വേറെയാണ്- കലിയുഗം.
ഇവിടെ പ്രണയത്തിനു എന്തു വില?
മാംസബദ്ധമാണനുരാഗം എന്നായിരുന്നു കവികള്‍ പാടേണ്ടിയിരുന്നത്.

suraj::സുരാജ് said...

entha blogil onnum ezhuthathe

lekshmi. lachu said...

manoharamaayirikkunu ...kannanum raadhakkum aashamsakal..