Saturday, November 29, 2008

അമ്മയ്ക്കുവേണ്ടി ...

അമ്മ വീണ്ടും കരയുന്നു ...

തികച്ചും തെറ്റ് , അമ്മ കരയുന്നില്ല ...

അല്ലെങ്കില്‍ തന്നെ ഏതമ്മക്ക്സാധിക്കും എപ്പോഴും കരഞ്ഞുകൊണ്ടിരിക്കാന്‍ ...

ദ്രവീകരിക്കാത്ത ദുഃഖം വെള്ളപ്പൊക്കം ഉണ്ടാക്കില്ല ...

ശരിയാണ് , ആ മുഖത്ത് മരവിപ്പ് കാണാം ...

തെറ്റ് , മരവിപ്പ് ധീരയായ അമ്മക്ക് ചേര്‍ന്നതല്ല ...

എന്നാല്‍ ഉറങ്ങിക്കിടക്കുന്ന മക്കള്‍ക്ക്‌ മുന്നില്‍ ലെജ്ജിക്കുകയാവാം ...

ലെജ്ജ , സംഹാരത്തിന്റെ മൂര്തിമത്ഭാവത്തിന് ചേരില്ല ...

സഹനത്തിന് സംഹാരം സാധ്യമോ ? അല്ലേ അല്ല ...

സഹനത്തിന്റെ ആകെത്തുക സംഹാരമാല്ലാതെ മറ്റെന്താണ് ?

ശരിയാണ് , വീശിയടിക്കുന്ന കൊടും കാറ്റും അലറിയടിക്കുന്ന സുനാമിത്തിരകളും ...

ഒരുപക്ഷെ അമ്മയുടെ മനസ്സില്‍ ഒന്നാം സ്വതന്ത്രിയസമരമായിരിക്കും ...

ശരിയാണ് , സമാനമായ അന്തരീക്ഷത്തില്‍ സമാനമായ ചരിത്രം ഓര്‍മ്മിക്കാം ...

വന്ദേമാതര ഗാനം കേള്‍ക്കാന്‍ കാതോര്‍ക്കുന്നുണ്ടാവാം ...

ഒരു പക്ഷെ നാല്പത്തിഏഴിന്റെ മുറിവുകള്‍ വേദനിപ്പിക്കുന്നുണ്ടാവും ...

ശരിയാണ് , ഊറ്റം കൊള്ളുന്ന മക്കള്‍ക്കുമുന്നില്‍ വേദനകള്‍ മറച്ചുപിടിക്കുകയാവാം ...

സൈനിക വീരന്മാരെ പണയം വെച്ച് ആലസ്യത്താല്‍ ഉറങ്ങുകയാണ് നാം ...

അല്ല , ഉറക്കം നടിക്കുകയാണ് ...

ഇനിയും അമ്മയെ മുറിപ്പെടുത്താന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കും ...

എനിക്കുറപ്പുണ്ട് ഞാന്‍ അമ്മക്ക് വേണ്ടി ഉണര്‍ന്നിരിക്കും യുദ്ധം ചെയ്യും വിജയിക്കും .

19 comments:

ശ്രീ said...

“സൈനിക വീരന്മാരെ പണയം വെച്ച് ആലസ്യത്താല്‍ ഉറങ്ങുകയാണ് നാം ...
അല്ല , ഉറക്കം നടിക്കുകയാണ് ...”

കൊള്ളാം.

smitha adharsh said...

നല്ല വരികള്‍...current affair ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയതാണല്ലേ?

കാപ്പിലാന്‍ said...

കൊള്ളാം .നല്ല വരികള്‍

അനില്‍@ബ്ലോഗ് // anil said...

നന്നായിരിക്കുന്നു.

കാലിക പ്രസക്തം

അജയ്‌ ശ്രീശാന്ത്‌.. said...

"സൈനിക വീരന്മാരെ പണയം വെച്ച്
ആലസ്യത്താല്‍ ഉറങ്ങുകയാണ് നാം ...
അല്ല , ഉറക്കം നടിക്കുകയാണ് ...
ഇനിയും അമ്മയെ മുറിപ്പെടുത്താന്‍
അവകാശവാദങ്ങള്‍ ഉന്നയിക്കും ..."

എനിക്കിഷ്ടപ്പെട്ടത്‌
ഈ വരികളാണ്‌ സുഹൃത്തെ....
ആശംസകള്‍...

mayilppeeli said...

മക്കളുടെ കടമയാണ്‌ അമ്മയെ സംരക്ഷിയ്ക്കുകയെന്നത്‌......സുനിത്തിനേപ്പോലെ അമ്മയുടെ എല്ലാ മക്കളും തീരുമാനിച്ചിരുന്നെങ്കില്‍ അമ്മയുടെ മുഖത്ത്‌ മരവിപ്പിനു പകരം പുഞ്ചിരിയുടെ പൂനിലാവൊഴുകുമായിരുന്നു......ഇനിയെങ്കിലും അമ്മയുടെ എല്ലാ മക്കള്‍ക്കും തിരിച്ചറിവുണ്ടാകട്ടെ......നമുക്കു പ്രാര്‍ത്‌ഥിയ്ക്കാം......നന്നായിട്ടുണ്ട്‌....ആശംസകള്‍.....

the man to walk with said...

good.. touching..

congrats

the man to walk with said...
This comment has been removed by the author.
Tomz said...

സൈനിക വീരന്മാരെ പണയം വെച്ച്
ആലസ്യത്താല്‍ ഉറങ്ങുകയാണ് നാം ...കൊള്ളാം .നല്ല വരികള്‍

വിജയലക്ഷ്മി said...

nannaayittundu.nalla prathikaranam,nanmakalnerunnu...

ഗീത said...

കരയണമെന്നുണ്ടെങ്കിലും കരയാതിരിക്കണം, ദു:ഖത്താലുള്ള മരവിപ്പ് മുഖത്ത് പ്രകടിപ്പിക്കാതെ ധീരയായി ഇരിക്കണം, ഉറക്കം നടിക്കുന്ന മക്കളെ കണ്ട് ലജ്ജിക്കാതെയിരിക്കണം, സംഹരിക്കണമെന്നുണ്ടെങ്കിലും അതു ചെയ്യാതെ സഹനം തുടരണം.......

അമ്മയുടെ ധര്‍മ്മസങ്കടങ്ങള്‍....
എന്തു ചെയ്യാന്‍?

നന്നായിട്ടുണ്ട്.

Joker said...

ഈ കവിത വായിക്കാനായിരുന്നോ എന്റെ ബ്ലോഗില്‍ കമന്റിട്ട്ത്. കവിത ഞാന്‍ വായിച്ചു. നല്ല വരികള്‍.മാത്രവുമല്ല കാലികപ്രസക്തവും.

പക്ഷെ എന്റെ പോസ്റ്റിന്‌ അങ്ങനെയൊരു കമന്റിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

poor-me/പാവം-ഞാന്‍ said...

അപ്പൊ നിക്കും ഡൌട്ടായെ ലെജ്ജിക്കണൊ അഥവ ലജ്ജിക്കണോന്ന്! ലജ്ജ തീര്‍ക്കാന്‍
അമ്മേ മടങിവരൂ
in www.manjalyneeyam.blogspot.com

ബഷീർ said...

എത്രയോ ധീരരായ അമ്മമാരുടെ മക്കളുടെ ചോരകൊണ്ട്‌ കാത്തു സൂക്ഷിക്കപ്പെടുന്ന നമ്മുടെ ജീവനും സമാധാനവും.. !

ഈ ആകുലതകള്‍ നാം നെഞ്ചിലേറ്റു വാങ്ങുക..

>ലെജ്ജയല്ല ലജ്ജ :)

വരവൂരാൻ said...

മനോഹരമായിരിക്കുന്നു ശക്ത്മായ വരികൾ ആശംസകൾ

ഗോപക്‌ യു ആര്‍ said...

നല്ലത്..മൈ ഡിയര്....

ഷാനവാസ് കൊനാരത്ത് said...

ആശംസകള്‍...

Tince Alapura said...

thirakkinidayil thirichariyuka nammude raajyathinte apakada garthangal athinu parihaaram thedi njaanum ente kochu sainavum rengathu vaaikku manasilaakku 1969 le ee act ine kurichu
http://tincealapura.blogspot.com/

joice samuel said...

വളരെയേറെ നന്നായിട്ടുണ്ട്....
അഭിനന്ദനങ്ങള്‍...
സസ്നേഹം,
ജോയിസ്..!!