Monday, May 23, 2011

ആല്‍മരം















വിത്ത് എറിഞ്ഞു , വീണത്‌


അവന്റെ മനസ്സിലാണ്


അതു മുളച്ചു പൊന്തി


അതില്‍ പാമ്പും പഴുതാരയും


പിന്നെ വാവലുകള്‍


അവ വായിലുടെ കാഷ്ട്ടിച്ചത്


അവന്റെ ഹൃദയത്തില്‍ വീണു


അവിടെയും കുരുത്തു ഒരാല്‍മരം


അങ്ങനെയങ്ങനെ അവന്‍


ഒരാല്‍മരമായി വളര്‍ന്നു .