Monday, August 25, 2008

ഇഷ്ടമാണ് പൊന്നെ ..... വീഡിയോ ആല്‍ബം

ഒന്നു കണ്ടു ഇഷ്ടമായി പെണ്ണെ
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല (ഒന്നു കണ്ടു .....)

നിന്റെ ഖല്ബിനുള്ളില്‍ എന്റെ രൂപമുണ്ടോ
നിന്റെ കനവിനുള്ളില്‍ ഞാനുണ്ടോ സഖീ (2)
ആദ്യമായ് കണ്ടനാള്‍ ഇന്നു ഞാന്‍ ഓര്‍ത്തുപോയ്
ആര്‍ദ്രമാം എന്‍ സ്നേഹം നീ കണ്ടീലയോ (ഒന്നു കണ്ടു ...)

മിന്നും തട്ടമിട്ടു പൊന്നിന്‍ കൊലുസണിഞ്ഞു
എന്റെ മണവാട്ടിയായ് നീ പോരുകില്ലേ (൨)
മാനസം പൂക്കുമോ നമ്മലൊന്നാകുമൊ
ന്നുമെന്‍ ഖല്ബിലു നിന്റെ നിഴല്‍ കാണുമോ
ഒന്നു കണ്ടു ഇഷ്ടമായി പെണ്ണെ
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല

(ഒന്നു കണ്ടു ഇഷ്ടമായി ......) this song is composed by my friend and directed by me see the video


Thursday, August 14, 2008

സ്വാതന്ത്ര്യം ... ഒരോര്‍മകുറിപ്പ് ...!

പൊട്ടിച്ചെറിഞ്ഞ ചങ്ങലക്ക്‌
വയസ്സ് അറുപത്തൊന്നു !
സന്തോഷം വേദന എല്ലാം
ഒരുമിച്ചു പങ്കിടുന്നു ,
ഇതു എന്റെ വിധി
സ്വാതന്ത്ര്യം ! പലപ്പോഴും ചിരി തോന്നും
അറുപത്തൊന്നു വര്‍ഷത്തിനു മുന്‍പ്
എന്റെ മക്കള്‍ ഒരുപാടു വേദനിച്ചു
അവരുടെ സമരത്തിനും
ആത്മത്യാഗങ്ങള്‍ക്കും
വിലയിടാന്‍ ആര്‍ക്കു സാധിക്കും !
ശതാബ്ദങ്ങള്‍ ചങ്ങല പേറി
ഇടിയും വെടിയും , ഹൊ !
ഓര്‍ക്കാന്‍ വയ്യ ,നെഞ്ച് പൊട്ടും !
എന്റെ മക്കളെ തമ്മിലടിപ്പിച്ചു
എന്നെ വെട്ടിമുറിച്ചു
അവര്‍ ചുടുചോരയില്‍ കുളിച്ചു !
ഇപ്പൊ ഇതു ഞാന്‍ പറയുന്നതു
നിങ്ങള്‍ ഒന്നോര്‍ക്കാന്‍ വേണ്ടി മാത്രം !
എന്റെ ചോരക്കു വിലപറയുന്നു
എന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നു
എന്റെ ഒക്കത്തിരുന്നു ഞാനില്ലന്നു പറയുന്നു
എന്റെ മക്കള്‍ ഇന്നും തമ്മിലടിക്കുന്നു
എന്നെ പഴയ പ്രഭുവിന്റെ ദാസ്സിയാക്കാന്‍ കച്ചകെട്ടുന്നു
മക്കളെ മതി , ഇനിയും അനുഭവിക്കാന്‍ വയ്യ !
ഞാന്‍ നിങ്ങടെ മാതാവാണ്
മാതൃ ഹത്യ പാപമാണ് !