നീ എന്തിനാണ് കിനാവില്‍ കണ്ണീര്‍ പെയ്യിക്കുന്നത് ...
എന്തിനാണ് രക്തത്തില്‍ സിന്ദൂരം ചാലിച്ച് പൊട്ട് എഴുതുന്നത് ...
എന്തിനാണ് മരണത്തിന്റെ സുഗന്ധമന്വേഷിച്ചുപോകുന്നത് ...
കിനാവിന്റെ താഴ്‌വരയിലെങ്കിലും
നിനക്കു സ്വര്‍ഗ്ഗസൌധം നിര്‍മിച്ചുകൂടെ ...?
നിന്റെ ഹൃദയത്തില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ആ ദേവനോട് വരം വാങ്ങി
ആയിരം വര്‍ഷം ജനിമ്രിതികളെ ഭയക്കാതെ ജീവിച്ചുകൂടെ ...?
കല്കണ്ടത്തിന്റെ കയ്പുതേടിയാല്‍ നിറയുന്നത്
പ്രണയത്തിന്റെ മധുരമായിരിക്കും .
സ്നേഹത്തിന്റെ ആഴമളന്നാല്‍ കാണുന്നത് കടലായിരിക്കും .
ആര്‍ദ്ര ഹൃദയത്തില്‍ വര്‍ഷമേഘങ്ങള്‍ പെയ്യിക്കുന്നത്
സ്നേഹത്തിന്റെ വര്‍ണ്ണമഴയാണ് .
വറുതി വരണ്ടത് നീ അറിഞ്ഞില്ലെ ...?
സഖീ നീ ഇനിയും പെയ്താല്‍ പ്രളയമാണ് ...!
പറയാത്ത വാക്കുകളില്‍ അറിയാത്ത നിനവുകളില്‍ -
എന്നും നീ എന്നോടൊപ്പമുണ്ടായിരുന്നു .
Sunday, November 15, 2009
Subscribe to:
Posts (Atom)